Thursday, 10 September 2015

രത്നങ്ങളുടെ സ്വധീനം
ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും രത്നങ്ങള്‍ ലഭിക്കാറുണ്ട്. രത്ങ്ങളുടെ കലവറയായാണു ഇന്‍ഡ്യാ അറിയപ്പെടുന്നത്. മഹാരാജാക്കന്മാര്‍ പലരും രത്നങ്ങല്‍ ധാരാളം ശേഖരിച്ചിരുന്നു. ഭക്തന്മാരായ രാജാക്കന്മാരും ലക്ഷപ്രഭുക്കളും ഇഷ്ടദേവനെ അലങ്കരിക്കുന്നതിനു സംഭാവനയായി നല്കിയിട്ടുള്ള രത്നങ്ങല്‍ സംഭരിച്ചിട്ടുള്ള ക്ഷേത്രങ്ങള്ളും ഭാരതത്തില്‍ ധാരാളം ഉണ്ട്. തിരുവന അന്തപുരത്തെ ശ്രീ പത്മനാഭക്ഷേത്ര ഭണ്ടാരത്തില്‍ കോടിക്കണക്കിനു വിലയുള്ള രത്നങ്ങളുണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്.യുദ്ധത്തില്‍ വിജയിക്കുന്നതിനു ചില പ്രത്യേക രത്നങ്ങള്‍ ധരിച്ചിരുന്ന മഹാരാജാക്കന്മാരുടെ കഥകല്‍ ധാരാളമുണ്ട്.ചിലര്‍ക്കു പ്രതേകതരം രത്നങ്ങള്‍ കൈവശം വച്ചാല്‍ അഭിവൃദ്ധിയും, മറ്റു ചിലര്‍ക്കു ആപത്തുകളും വന്നിട്ടുള്ളതായും പറയപ്പെടുന്നു. സാധാരന ചികിത്സ കൊണ്ടു ഭേദമാകാത്തതും ഭൂതപ്രേതബാധ കൊണ്ടുണ്ടകുന്നതും ആണെന്നു കരുതപ്പെടുന്ന ചില രോഗങ്ങള്‍ രത്ന ചികിത്സ കൊണ്ട് ഭേധപ്പെടുന്നു. പലര്‍ക്കും വ്യത്യസ്ഥമായ അനുഭവങ്ങള്‍ ഉണ്ടായതിനാല്‍ നമ്മുടെ ആചാര്യന്മാര്‍ നടത്തിയ ഗവേഷണത്താല്‍ ഒരാളുടെ ജാതകത്തില്‍ അയാളെ അനുകൂലിക്കേണ്ട ഗ്രഹത്തിനു ശക്തിയില്ലെങ്കില്‍ അതിനെ ബലപ്പെടുത്തുന്നതിനു ആ ഗ്രഹത്തിന്റെ രത്നം ധരിച്ചാല്‍ മതി എന്നു മനസ്സിലാക്കി. രത്നങ്ങളില്‍ മുത്തും പവിഴവും കടലില്‍ നിന്നും, മറ്റുള്ളവ ഖനികളില്‍ നിന്നുമാണു ലഭിക്കുന്നത്. ഈ രത്നങ്ങളില്‍ മനുഷ്യനു ആവശ്യമായ മിനറല്‍ സ് അടങ്ങിയിട്ടുണ്ടു. ശാരീരികാരോഗ്യത്തിനു മിനറല്‍ സ് ആവശ്യമാണ്‍. മിനറല്‍ സിന്റെ കുറവ് കൊണ്ട് രോഗം വരുന്നു. ആത് പരിഹരിക്കുവാന്‍ ഭിഷഗ്വരന്റെ ഉപദേശപ്രകാരം മരുന്നു കഴിക്കുന്നു. രോഗം ഭേദമാകുന്നു. നമ്മുക്കു കുറവുള്ള മിനറല്‍ സ് ആ ഗ്രഹത്തിന്റെ രത്നം ധരിച്ചാല്‍ ലഭിക്കും. അതും ആരോഗ്യപരമായി സഹായിക്കും. മരുന്ന് ശാരീരികമായ അസുഖങ്ങല്‍ മാറ്റുന്നു. അതേ പ്രക്രിയ തന്നെ രത്നങ്ങളും ചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍ മിനറല്‍ സിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുവാന്‍, ഒരു സ്റ്റബിലൈസര്‍ ടി. വി യുടെ വോള്‍ട്ടേജ് നിയന്ത്രിക്കുന്നതു പോലെ, രത്നങ്ങളും സഹായിക്കും. കൂടാതെ മറ്റു പ്രയാസങ്ങളും മാറ്റി സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യും.
പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ്‍ എങ്ങനെയാണ്‍ ഈ ചെരിയ ഒരു കല്ല് ധരിച്ചാല്‍ നമ്മുടെ പ്രയാസങ്ങള്‍ മാറുന്നത്. എത്ര വലിയ രോഗമാണെങ്കിലും വളരെ ചെറിയ ഗുളികകളാണല്ലൊ നമ്മല്‍ കഴിക്കുന്നത് എന്നിട്ടും രോഗം മാരുന്നുണ്ടല്ലൊ. മനുഷിക ശക്തി കൂടാതെ വെറും ഒരു റിമോട്ട് ഉപയോഗിച്ച് ടി.വി യും എ.സി യും പ്രവര്‍ത്തിപ്പിക്കാം. അതു പോലെതന്നെയാണു രത്നങ്ങളും അവയുടെ ജോലി ചെയ്യും. ജനന സമതത്ത് ചില ഗ്രഹങ്ങള്‍ ജാതകന്‍ അനുകൂലമായിരിക്കില്ല. അവയുടെ പ്രതികൂല കിരണങ്ങള്‍ ജാതകനെ ശല്യം ചെയ്യും. അവയുടെ രത്നം ധരിച്ചാല്‍ ആ ഗ്രഹങ്ങളുടെ പ്രതികൂല കിരണങ്ങളെ രത്നങ്ങല്‍ തടഞ്ഞു നിറുത്തി കുറെശ്ശെ ജാതനു അനുകൂലമാക്കുമെന്നണ്‍ വിശ്വാസം. അത് പല രീതിയിലും ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ലേഖകനു തന്നെ ധാരാളം അനുഭവങ്ങളുണ്ട്. അതിനാല്‍ തന്നെ പല ജ്യോതിഷികളും രത്നം ജാതകനു അനുകൂലമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നില്ലെങ്കില്‍ തിരിച്ചെടുക്കുവാനും സന്നദ്ധരാകുന്നത്.ഇന്ന് കമ്പോളത്തില്‍ ലഭ്യമായ രത്നങ്ങല്‍ ഇവയാന്‍. 1. പ്രകൃതി തരുന്നവ - ഭൂമിയിലെ ഖനികളില്‍ നിന്നും ലഭിക്കുന്നവ, 2. ജീവികളില്‍ നിന്നും ലഭിക്കുന്നവ - കടലില്‍ നിന്നും ലഭിക്കുന്ന പവിഴവും മുത്തും, 3. സിന്തറ്റിക് - മനുഷ്യന്‍ രാസ്പ്രവര്‍ത്തനഗളാല്‍ നിര്‍മ്മിക്കുന്നവ.
ഇന്ന് കമ്പോളത്തില്‍ ലഭ്യമായ രത്നങ്ങല്‍ ഇവയാണ്‍. 1. പ്രകൃതി തരുന്നവ - ഭൂമിയിലെ ഖനികളില്‍ നിന്നും ലഭിക്കുന്നവ, 2. ജീവികളില്‍ നിന്നും ലഭിക്കുന്നവ - കടലില്‍ നിന്നും ലഭിക്കുന്ന പവിഴവും മുത്തും, 3. സിന്തറ്റിക് - മനുഷ്യന്‍ രാസ്പ്രവര്‍ത്തനങ്ങളാല്‍ നിര്‍മ്മിക്കുന്നവ.
പ്രകൃതിയില്‍ നിന്നും ലഭിക്കുന്നവ എന്തായലും വളരെ വിശേഷപ്പെട്ടവയാണ്‍. അവ ലോഹമായാലും കല്ലുകളായാലും അവയ്ക്ക് നമ്മളില്‍ വലില്‍ സ്വാധീനം ചെലുത്തുവാന്‍ സധിക്കും. ലാല്‍ കിതാബ് എന്ന ബുക്കില്‍ ലോഹ ചികിത്സയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ശനി പിണങ്ങി നിന്നാല്‍ തുരുമ്പ് കളയാത്ത ഇരുമ്പ് സൂക്ഷിക്കണമെന്നു പറയുന്നുണ്ട്. അതുപോലെ ചന്ദ്രനു വെള്ളിയും. ഈ പരിഹാര ക്രിയകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പേര്ഴസിയയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത് ഇവിടെ പ്രസ്താവിച്ചത് പ്രകൃതിദത്തമായവയ്ക്ക് മനുഷ്യനില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നു കാണിക്കാനാണ്‍. അപ്പോല്‍ പിന്നെ രത്നക്ളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ജ്യോതിഷപരമായ കാര്യങ്ങള്‍ക്ക് രത്നങ്ങള്‍ ധരിക്കുമ്പോള്‍ അവ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായവ ആണെന്നു ഉറപ്പു വരുത്തണം. അല്ലാത്തവ ധരിച്ചാല്‍ പ്രയോജനം ലഭിക്കില്ലെന്നു മാത്രമല്ല വിപരീത ഫലവും ഉണ്ടാകും. അവസാനം കുറ്റം പറയുന്നത് ജ്യോതിഷിയെ ആയിരിക്കും. സിന്തറ്റിക് കല്ലുകള്‍ ധാരളം ഇന്ന് കമ്പോളത്തില്‍ ലഭ്യമാണ്‍. അവയ്ക്കു നാചുറല്‍ രത്നങ്ങളേക്കാള്‍ ഭംഗിയും കൂടും. രത്നവ്യാപാരികളും പലപ്പോഴും വഞ്ചിതരാകാറുണ്ട്. അതിനാല്‍ വളരെ വിശ്വസ്തരും വഞ്ചിക്കില്ലായെന്നും ഉറപ്പുള്ളവരില്‍ നിന്നും മാത്രം രത്നം വാങ്ങുക. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ രത്നം ടെസ്റ്റ് ചെയ്തു നോക്കണം. തിരുവനന്തപുരം കേശവദാസപുരത്ത് ഗവണ്മെന്റ് ജിയോളജി ഡിപ്പര്‍ട്ട്മെന്റിന്റെ രാസപരിശോധനശാല പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ നല്ല രത്നങ്ങള്‍ക്ക് അവരുടെ ഹോളോഗ്രം പതിച്ച സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നുണ്ട്. കൂടാതെ സ്വകാര്യ രാസപരിശോധന ശാലകളുമുണ്ട്. അവയെ എത്രമാത്രം വിശ്വസിക്കാമെന്ന് പറയുക വയ്യ. എന്തായാലും വലില്‍ വില കൊടുത്ത് വാങ്ങുന്നവ ശരിയായതാണെന്ന് ഉറപ്പു വരുത്തുക. ജ്യോതിഷപരമായി ഫലലഭ്യതക്ക് നല്ല രത്നങ്ങല്‍ തന്നെ ഉപയോഗിക്കണം.

ഉയര്‍ വിദ്യാഭ്യാസത്തിനും ബിസിനസ്സിനും മരതകം

ഉയര്‍ വിദ്യാഭ്യാസത്തിനും ബിസിനസ്സിനും മരതകം
നവരത്‌നങ്ങളില്‍ ശ്രേഷ്ടമായ മരതകം അഥവാ എമറാള്‍ഡ് ബുധന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. നവരത്‌ന മോതിരത്തില്‍ മരതകം വടക്ക് കിഴക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്‌കൃതത്തില്‍ മരതക്, സൗപര്‍ണാ, സൗമ്യാ തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ പന്നാ എന്നും പറയപ്പെടുന്നു. വസന്തകാലത്തിന്റെയും, പുനര്‍ജന്‍മത്തിന്റെയും, യ്യൗവനത്തിന്റെയും രത്‌നമായിട്ടാണ് മരതകം അറിയപ്പെടുത്. സൗന്ദര്യത്തിന്റെ പര്യായമായിരുന്ന ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിനി ക്‌ളിയോപാട്ര മരതക രത്‌നങ്ങളുടെ ഒരു ആരാധികയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ക്രിസ്തുവിനുമുമ്പ് തന്നെ അറിയപ്പെടുന്ന മരതകം ആദ്യം ഖനനം ചെയ്തിരുന്നത് ഈജിപ്റ്റിലെ ഖനികളില്‍ നിന്നായിരുന്നു. പക്ഷെ അവിടെ ആവശ്യത്തിനുള്ള മരതകം ലഭ്യമായിരുന്നില്ല. സൗത്ത്ആഫ്രിക്കയിലെ ഖനികളില്‍ നിന്നുമായിരുന്നു ക്‌ളിയോപാട്രക്ക് മരതക രത്‌നം ലഭിച്ചിരുന്നത്. ഈജിപ്റ്റില്‍ അടക്കം ചെയ്യപ്പെട്ട മമ്മികളുടെ കഴുത്തില്‍ മരതകം പതിപ്പിച്ച ലോക്കറ്റുകള്‍ ധരിച്ചിരുന്നു. പുനര്‍ജന്‍മം കൊടുക്കാന്‍ കഴിവുള്ള മരതക രത്‌നം എന്നെങ്കിലും ഇവര്‍ക്ക് ജീവന്‍ കൊടുക്കുമെന്ന ധാരണയാകാം അതിന്‌ കാരണം. പച്ചനിറത്തെ മനുഷ്യന്‍ എന്നും ആരാധിച്ചിരുന്നു. പ്രകൃതിയുടെ നിറവും പച്ചയായതിനാലാകാം അത്. അതുകൊണ്ട് തന്നെ വസന്തകാലത്തിന്റെ രത്‌നമായും മരതകത്തെ വിശേഷിപ്പിക്കുന്നു. റോമിലെ രാജാവായിരുന്ന നീറോ ചക്രവര്‍ത്തി പ്രശസ്തമായ ഗ്‌ളാഡിയേറ്റര്‍ കളികള്‍ വീക്ഷിച്ചിരുന്നത് ശീതളമായ ഈ രത്‌നങ്ങളില്‍ കൂടിയായിരുന്നു. മുസ്‌ളീം മതക്കാരുടെ ഇഷ്ട നിറം വസന്തകാല നിറമായ പച്ചയാണ്. ഇന്‍ഡ്യ ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിമാര്‍ മരതകരത്‌നത്തിന്റെ ആരാധകരായിരുന്നു.ലോകത്ത് കണ്ടെത്തിയിട്ടുള്ള തൂക്കം കൂടിയ മരതകം (217.8കാരറ്റ് ) രത്‌നത്തിന്റെ ഉടമ ഔറങ്ങസേബ് ചക്രവര്‍ത്തിയായിരുന്നു. അത് പില്‍ക്കാലത്ത് ഇംഗ്‌ളീഷുകാര്‍ കൊണ്ടുപോവുകയും 2001- ല്‍ ലണ്ടനില്‍ നടന്ന ഒരുലേലത്തില്‍ 2.2 മില്യന്‍ ഡോളറിനാണ് അത് വിറ്റു പോയത്.
മരതകത്തിന്റെ ശാസ്ത്രീയവശം

പ്രധാന രത്‌നങ്ങളില്‍ വച്ചേറ്റവും കാഠിന്യം കുറഞ്ഞ രത്‌നങ്ങളാണ് ഇവ. ഇവയുടെ കാഠിന്യം 7.5 - 8.0 ആയിരിക്കും. അതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ബെറീലിയത്തിന്റെയും അലുമിനിയത്തിന്റെയും സിലിക്കേറ്റാണ് ഇവയില്‍ അടങ്ങിയിട്ടുള്ള ധാതു. കൊളംബിയന്‍ ഖനികളില്‍ നിന്നും ലഭിക്കുന്നവയാണ് ഏറ്റവും മനോഹരം. കൂടാതെ ആസ്‌ത്രേലിയ, ബ്രസീല്‍ , നോര്‍വ്വേ, റഷ്യ എന്നീ സ്ഥലങ്ങളില്‍ മരതകം കൂടുതലായി കാണപ്പെടുന്നു. മരതകം പച്ചയുടെ പല വകഭേദങ്ങളില്‍ ലഭ്യമാണ്. കടും പച്ച, ഇളം പച്ച, കിളി പച്ച തുടങ്ങിയ നിറങ്ങളിലും ലഭിക്കും. ഇതിന് കാരണം ഇവ ലഭിക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതകളാണ്.
ശുദ്ധ മരതകരത്‌നം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു

മരതകം സൂര്യപ്രകാശത്തിന് താഴെ പിടിച്ചാല്‍ ഭൂമിയില്‍ പച്ചനിറം വ്യാപിക്കുന്നതായി കാണാം. മരതകത്തെ നിര്‍മ്മലമായ വെള്ള വസ്ത്രത്തില്‍ വെച്ചാല്‍ വസ്ത്രത്തില്‍ പച്ചനിറം പകരുന്നതായി തോന്നും. ശുദ്ധ മരതകത്തെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നാല്‍ നേത്രങ്ങള്‍ക്ക് തിളക്കം കൂടുന്നതായിതോന്നും. കൂടാതെ കൈയിലെടുത്താല്‍ ഭാരക്കുറവും ഭംഗിയും അനുഭവപ്പെടും. കൃത്രിമ രത്‌നം നേത്രങ്ങളില്‍ വച്ചാല്‍ ചൂട് അനുഭവപ്പെടും, ആകാശത്തിലേക്ക് നോക്കിയാല്‍ ആകാശത്തിന്റെ നിറം മാറുന്നതായി കാണാന്‍കഴിയും. കൂടാതെ ഭാരക്കൂടുതലും അനുഭവപ്പെടും. ശുദ്ധമരതകത്തേക്കാള്‍ കൃത്രിമത്തിനു തിളക്കം കൂടുതലായിരിക്കും. കൂടാതെ ശോഭ മങ്ങിയവ, പുകയടഞ്ഞവയായിതോന്നുന്നവ, മലിനമായികാണുന്നവ, മുറിപ്പാടുകാണുന്നവ, രണ്ടുനിറം ഉള്ളതായി തോന്നുന്നവ, കുഴിവ്കാണുന്നവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ രത്‌നങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലംലഭിക്കില്ലെന്ന് മാത്രമല്ല ,ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
കൃത്രിമകല്ലുകള്‍

കൃത്രിമ മരതകം ഇന്നു സുലഭമായി ലഭിക്കുന്നുണ്ട്. അവ കൃത്രിമമാണോയെന്ന് വ്യാപാരികള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ല. പൊതുവേ വിലകൂടിയ രത്‌നമാണ് മരതകം. അതിനാല്‍ തന്നെ അതിന്റെ കൃത്രിമകല്ലുകളും ധാരാളമായി മാര്‍ക്കറ്റില്‍ സുലഭമാണ്. പച്ചഗ്‌ളാസ്സ് കൊണ്ട് അതിവിദഗ്ദമായി നിര്‍മ്മിച്ച കല്ലുകള്‍ ലഭ്യമാണ് . തമിഴ് നാട്ടിലെ നാമക്കല്‍ എന്ന സ്ഥലത്തു നിന്നും ഖനനം ചെയ്‌തെടുക്കുന്ന പ്രത്യേകതരം വില കുറഞ്ഞ പച്ചക്കല്ലുകള്‍ മരതകം എന്ന പേരില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നുണ്ട് . ഉപരത്‌നമായ പച്ച ഒണിക്‌സ്, സിട്രിന്‍ ക്വാര്‍ട്ട്സ് തുടങ്ങിയ രത്‌നങ്ങളും ചിലവ്യാപാരികള്‍ അറിയാതെയോ അറിഞ്ഞുകൊണ്ടോ മരതകം എന്ന പേരില്‍ വില്‍ക്കുന്നുണ്ട്. അതിനാല്‍ വളരെ വിശ്വസനീയമായ സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം രത്‌നം/കല്ല് വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോ എന്നും ഉറപ്പുവരുത്തണം. കൂടാതെ ഗവ.സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്‌നം തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. വ്യാജ രത്‌നം ധരിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മാത്രമല്ല വിപരീത ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തിരുവനന്തപുരത്ത് കേശവദാസപുരത്ത് കേരളസര്‍ക്കാരിന്റെ ജിയോളജിക്കല്‍ വകുപ്പ്സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ രത്‌നക്കല്‍ രാസപരിശോധനശാലയില്‍ കല്ല്‌ പരിശോധിച്ച് അതിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട് . രത്‌നം ധരിച്ചിട്ടുള്ളവര്‍ക്കും അവിടെ പോയി ധരിച്ചിരിക്കുന്ന രത്‌നം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയാന്‍ കഴിയും.
മരതകത്തിന്റെ സ്വാധീനം

വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണങ്ങള്‍ പറയുത്. അസുര രാജാവിന്റെ പിത്തനീരും പിത്താശയവുമാണ് മരതകക്കല്ലുകളായി മാറിയത്. അതിനാല്‍മൂത്രത്തില്‍ കല്ല്‌ , അര്‍ശ്ശസ്സ്, ജ്വരം, മൂത്രാശയരോഗങ്ങള്‍, തലവേദന, ചുമ, പിത്തജ്വരം, ഗ്രഹണീദോഷം, നാഡീരോഗം, അപസ്മാരം തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ മരതകകല്ല് ധരിക്കുത് ഉത്തമമായിരിക്കും.
ബുദ്ധി, വിദ്യ, കച്ചവടം എന്നിവയുടെ കാരകനായ ബുധന്റെ കല്ലാണ് മരതകം. അതിനാല്‍ ഒരാളെ ബുദ്ധിമാനും പണ്ഡിതനും മിടുക്കനുമാക്കുന്നതില്‍ മരതകത്തിന് കഴിവുണ്ട് . കൂടാതെ ഭാവനാശക്തി, വിദ്യാഭ്യാസം, മനോധൈര്യം, മനസമാധാനം, ഇണയെ വശീകരിക്കല്‍, ഓര്‍മ്മശക്തി, രോഗപ്രതിരോധശക്തി, ആരോഗ്യവും യൗവനവും കാത്തു സൂക്ഷിക്കല്‍, നല്ല കാഴചശക്തി, വിഷജന്തുക്കളില്‍ നിന്നും രക്ഷ, സന്താനഭാഗ്യം, പ്രേതബാധയില്‍ നിന്നും രക്ഷ, കമ്മ്യൂ ണിക്കേഷനുള്ള കഴിവ്, സമൂഹത്തില്‍ മാന്യതയും അംഗീകാരവും തുടങ്ങിയവയ്ക്കും മരതകം ധരിക്കുത് ഗുണം ചെയ്യും.
വിവിധലഗ്നക്കാര്‍ക്ക് മരതകം

എല്ലാ ലഗ്നക്കാര്‍ക്കും മരതകം ഗുണംചെയ്യില്ല . ജാതകത്തില്‍ ബുധന്‍ അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല്‌ ധരിക്കാന്‍ പാടില്ല . ധരിച്ചാല്‍ വിപരീതഫലങ്ങളാകും ഉണ്ടാവുക. എടവം, മിഥുനം, കന്നി, തുലാം, മകരം എന്നീ ലഗ്നങ്ങളിലും രാശികളിലും ജനിച്ചവര്‍ക്ക് ഈ കല്ല്‌ വളരെ ഗുണം ചെയ്യും.
ശുക്രന്റെ രത്‌നമായ വജ്രം/വെള്ള സിര്‍ക്കോണ്‍/വെള്ള പുഷ്യരാഗം, ശനിയുടെ രത്‌നമായ ഇന്ദ്രനീലം എന്നിവ മരതകത്തിന്റെ കൂടെ ധരിക്കാവുതാണ്. മറ്റു രത്നങ്ങള്‍ പ്രത്യേകിച്ചും പവിഴം, മുത്ത്,മഞ്ഞപുഷ്യരാഗം എന്നിവ മരതകത്തോടൊപ്പം ധരിക്കാന്‍പാടുള്ളതല്ല. മരതകം മോതിരമായി വലതോ ഇടതോ കൈയ്യിലെ നടു / ചെറു വിരലിലോ,ലോക്കറ്റായോ ധരിക്കാവുതാണ്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരതകത്തിന്റെ ലോഹം സ്വര്‍ണവും വെള്ളിയും ആണ്. ആദ്യമായി ധരിക്കുമ്പോള്‍ ബുധനാഴ്ച രാവിലെ ബുധന്റെ കാലഹോരയില്‍ ധരിക്കുതാണ് ഉത്തമം (ഉദിച്ച് ഒരുമണിക്കൂറീനകം). മരതകം തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വിലയും കൂടും. എങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലര്‍ക്ക് ജാതകത്തില്‍ ബുധന് ആവശ്യത്തിന് ബലം ഉണ്ടെങ്കില്‍ 1.5-2.00 കാരറ്റ് മതിയാകും. ബുധന് ബലംകുറയുന്തോറും കാരറ്റ് വര്‍ദ്ധിപ്പിക്കണം. എന്തായാലും 4 കാരറ്റിനു മുകളില്‍ വേണ്ടിവരില്ല. കഴിയുന്നതും 1.5 കാരറ്റിനു താഴെയുള്ള രത്‌നം ധരിച്ചിട്ട് കാര്യമില്ല. മരതകം പൊതുവേ വില കൂടിയ രത്‌നമാണ്. അത് വാങ്ങി ധരിക്കാന്‍ കഴിയാത്തവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ അക്വാമറൈന്‍, ജേഡ് , പെരിഡോട്ട് ,സിട്രിന്‍ ക്വാര്‍ട്ട്സ് തുടങ്ങിയ ഉപരത്‌നങ്ങള്‍ധരിക്കാം. പല ഉപരത്‌നങ്ങളും പ്രധാന രത്‌നങ്ങളെപോലെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാന്‍ ശ്രദ്ധിക്കുക.

ഐശ്വര്യത്തിനും സന്താന ഭാഗ്യത്തിനും മഞ്ഞപുഷ്യരാഗം

ഐശ്വര്യത്തിനും സന്താന ഭാഗ്യത്തിനും മഞ്ഞപുഷ്യരാഗം
നവരത്‌നങ്ങളില്‍ ശ്രേഷ്ടമായ മഞ്ഞപുഷ്യരാഗം അഥവാYellow Sapphire വ്യാഴന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. നവരത്‌ന മോതിരത്തില്‍ മഞ്ഞപുഷ്യരാഗം കുബേരന്റെ ദിക്കായ വടക്കാണ് വരുന്നത്. ഇവയക്ക് സംസ്‌കൃതത്തില്‍ പുഷ്പരാഗം, ഗുരുരത്‌നം, ഗുരുപ്രിയ, പുഷ്പരാജ് തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ പുഖരാജ് എന്നും അറിയപ്പെടുന്നു.
പുരാണങ്ങളില്‍ വ്യാഴം പ്രതിനിധീകരിക്കുന്നത് ദേവഗുരുവായ ബ്രഹസ്പതിയെയാണ്. നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും സ്വാത്തികനും ഏറ്റവും ശ്രേഷ്ഠനും വ്യാഴമാണ്. അതിനാലാണ് മഞ്ഞപുഷ്യരാഗരത്‌നത്തിനും വലിയ പ്രാധാന്യം കൈവന്നത്. ഇത് ധരിച്ചാല്‍ വിദ്യ അഭ്യസിക്കുന്നവര്‍ക്കും വിദ്യ പകര്‍ന്നു കൊടുക്കുന്നവര്‍ക്കും ഒരു പോലെ അറിവ് വര്‍ദ്ധിക്കുമെന്ന് പറയപ്പെടുന്നു. ബൈബിള്‍ പുരാണം അനുസരിച്ച് ജറുസലേമിലെ ആദ്യ ദേവാലയങ്ങള്‍ സ്ഥാപിച്ച സോളമന്‍ ചക്രവര്‍ത്തിയുടെ കിരീടത്തിലും ആഭരണങ്ങളിലും അലങ്കരിച്ചിരുന്ന പ്രധാന രത്‌നം മഞ്ഞ പുഷ്യരാഗം ആയിരുന്നു. നവരത്‌ന മോതിരത്തില്‍ പുഷ്യരാഗത്തിന് കൊടുത്തിട്ടുള്ളത് ധന ദേവതയായ കുബേരന്റെ ദിക്കായ വടക്കാണ്. അതിനാല്‍ ഈ രത്‌നം ധരിച്ചാല്‍ വ്യാഴന്റെ മാത്രമല്ല കുബേരന്റെയും കൂടി അനുഗ്രഹം ലഭിക്കുകയും ധന പ്രവാഹത്തിന് കുറവും വരികയില്ല. ഈ രത്‌നം വളരെ പണ്ടു മുതലേ ധരിച്ചിരുന്ന മറ്റൊരു കൂട്ടര്‍ പൂജാരിമാരും സന്യാസിമാരുമായിരുന്നു. കാരണം ആത്മീയതയുടെ രത്‌നമാണ് മഞ്ഞപുഷ്യരാഗം. പുരാതന കാലം മുതലേ ഈ രത്‌നം ധരിച്ചാല്‍ ഭൂതപ്രേതപിശാചുക്കളുടെ ഉപദ്രവം ഉണ്ടാകില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. കൂടാതെ മുന്‍കോപം വരാതെ മനസ് നിയന്ത്രിക്കാനും, ബുദ്ധി വര്‍ദ്ദിപ്പിക്കാനും, മരണഭയം ഇല്ലാതാക്കാനും ഇതിന് ശക്തിയുണ്ട് എന്ന് വിശ്വസിച്ചിരുന്നു.
മഞ്ഞപുഷ്യരാഗത്തിന്റെ ശാസ്ത്രീയവശം
രത്‌നങ്ങളില്‍ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. അത് കഴിഞ്ഞാല്‍ കാഠിന്യം കൂടിയത് കൊറണ്ടം കുടുംബത്തില്‍പ്പെടുന്ന രത്‌നങ്ങളാണ്. കൊറണ്ടം കുടുംബത്തില്‍പ്പെടുന്നവയാണ് മാണിക്യം അഥവാ റൂബി, പുഷ്യരാഗം അഥവാ സഫയര്‍ തുടങ്ങിയ രത്‌നങ്ങള്‍. കൊറണ്ടത്തില്‍ ചുവന്ന നിറമുള്ളവയെ മാണിക്യം എന്നും മഞ്ഞയെ മഞ്ഞപുഷ്യരാഗം (Yellow Sapphire), നീലയെ ഇന്ദ്രനീലമെന്നും (Blue Sapphire) , വെള്ളയെ വെള്ളപുഷ്യരാഗമെന്നും (White Sapphire) അറിയപ്പെടുന്നു. ഇവയെല്ലാം ഒരു കുടുംബത്തിലെ രത്‌നങ്ങളാണ്. ഓക്‌സൈഡ് കലര്‍ന്നവയാണ് കൊറണ്ടം കല്ലുകള്‍. അതില്‍ അലുമിനിയം ഓക്‌സൈഡ് കൂടുതല്‍ കലര്‍ന്നതിനാലാണ് ഇവയ്ക്ക് മഞ്ഞ, സ്വര്‍ണം, തേന്‍ എന്നീ നിറങ്ങള്‍ വരുവാന്‍ കാരണം. ഉഷ്ണപ്രകൃതമുള്ള ഈ രത്‌നത്തിന്റെ കാഠിന്യം 9.00 ആയിരിക്കും. ബ്രസീല്‍, ബര്‍മ്മ, തായലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍ നിന്നാണ് വളരെ നല്ല പുഷ്യരാഗം ലഭിക്കുന്നത്. എങ്കിലും നല്ല നിറവും ശുദ്ധവുമായ മഞ്ഞപുഷ്യരാഗം ലഭിക്കുന്നത് ശ്രീലങ്ക, ബ്രസീല്‍ എന്നിവിടങ്ങളിലെ ഖനികളില്‍ നിന്നുമാണ്.
ശുദ്ധമായ മഞ്ഞപുഷ്യരാഗം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു. 
ശുദ്ധമായ പുഷ്യരാഗം വെളുത്ത വസ്ത്രത്തില്‍ വച്ച് വെയിലത്ത് വച്ചാല്‍ മഞ്ഞ രശ്മികള്‍ പടരുന്നത് കാണാന്‍ കഴിയും. നല്ല തിളക്കമുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുക. പലതരം പുള്ളികളുള്ളവ, പാലിന്റെ നിറമുള്ള പാട, കീറലുള്ളവ, മങ്ങിയ നിറമുള്ളവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ പുഷ്യരാഗങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലം ലഭിക്കില്ലെന്നു മാത്രമല്ല, ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
കൃത്രിമ കല്ലുകള്‍
മഞ്ഞപുഷ്യരാഗം പല നിറങ്ങളില്‍ ലഭ്യമാണ്. മഞ്ഞ, കടും മഞ്ഞ, ഇളം മഞ്ഞ, സ്വര്‍ണം, തേന്‍ തുടങ്ങിയ നിറങ്ങളിലും ലഭിക്കും. ഇതിന് കാരണം ഇവ ലഭിക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതകളാണ്. പൊതുവേ വില കൂടിയ രത്‌നമായതിനാല്‍ കൃത്രിമ മഞ്ഞപുഷ്യരാഗം ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. അവ കൃത്രിമമാണോയെന്ന് വ്യാപാരികള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ല. മഞ്ഞ ക്രിസോലൈറ്റ്, ക്രിസ്റ്റല്‍, ഗോള്‍ഡന്‍ ടോപ്പാസ്, കടും മഞ്ഞ നിറമുള്ള ബാങ്കോക്ക് കല്ലുകള്‍, ടുര്‍മലൈന്‍, ഗ്‌ളാസ്സ്, കൃത്രിമമായി ലാബോറട്ടറികള്‍ ഉണ്ടാക്കുന്ന കല്ലുകള്‍ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് മേടിച്ച് മഞ്ഞ പുഷ്യരാഗം എന്ന പേരില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. കൂടാതെ കൊറണ്ടം കല്ലുകളില്‍ കൃത്രിമമായി മഞ്ഞ നിറം കലര്‍ത്തിവയും മാര്‍ക്കറ്റില്‍ ലഭ്യമാണ്.
അതിനാല്‍ വളരെ വിശ്വസനീയമായ സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം കല്ല് / രത്‌നം വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്തണം. കൂടാതെ ഗവ. സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്‌നം തന്നെ ധരിക്കന്‍ ശ്രദ്ധിക്കണം. വ്യാജരത്‌നം ധരിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മാത്രമല്ല, വിപരീത ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. തിരുവനന്തപുരത്ത് കേശവദാസപുരത്ത് കേരള സര്‍ക്കാരിന്റെ ജിയോളജിക്കല്‍ വകുപ്പ് സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ രത്‌നക്കല്‍ രാസപരിശോധനശാലയില്‍ കല്ല് പരിശോധിച്ച് അതിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. രത്‌നം ധരിച്ചിട്ടുള്ളവര്‍ക്കും അവിടെ പോയി ധരിച്ചിരിക്കുന്ന രത്‌നം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയാന്‍ കഴിയും.

മഞ്ഞപുഷ്യരാഗത്തിന്റെ സ്വാധീനം
വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ തൊലിയാണ് (skin) മഞ്ഞപുഷ്യരാഗക്കല്ലുകളായി മാറിയത്. അതിനാല്‍ ത്വക്ക് സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ പുഷ്യരാഗക്കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ പനി, പാണ്ഡുരോഗം, ശ്വാസം മുട്ടല്‍, അര്‍ശസ്സ്, കരള്‍ രോഗങ്ങള്‍, ആമാശയരോഗങ്ങള്‍, പാന്‍ക്രിയാസ് ഗ്രന്ഥി വൈകല്യം, പ്രമേഹം, വന്ധ്യത തുടങ്ങിയവ പരിഹരിക്കാനും ഈ രത്‌നം ഉത്തമമാണ്. വിഷജന്തുക്കള്‍ കടിച്ച മുറിപ്പാടില്‍ നല്ല പുഷ്യരാഗം വച്ചാല്‍ വിഷം പെട്ടെന്ന് ഇറങ്ങുമെന്ന് ആയുര്‍വേദം പറയുന്നു. കൃഷ്ടം എന്ന അസുഖം വരാതിരിക്കാനും ഈ രത്‌നം ധരിക്കുന്നത് ഉത്തമമാണ്. വ്യാഴം സന്താന കാരകനായതിനാല്‍ ഈ രത്‌നത്തിന് സന്താനഭാഗ്യം കൊടുക്കാനുള്ള കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
സാത്ത്വികഗ്രഹമായ വ്യാഴം രാജഗുരുവും, ആകാശത്തിലെ ഏറ്റവും വലിപ്പമേറിയ ഗ്രഹവുമാണ്. അതിനാല്‍ വ്യാഴനെ പുഷ്യരാഗം ധരിച്ച് കൂടുതല്‍ ഭജിച്ചാല്‍ ബലം, ബുദ്ധി, ആരോഗ്യം, ദീര്‍ഘായുസ്സ്, യശസ്സ്, കീര്‍ത്തി, ധനം, ഐശ്വര്യം എന്നിവ ലഭിക്കും. വിവാഹത്തിനുള്ള കാലതാമസം മാറുക, ഭൂതപ്രേതാധികളുടെ ഉപദ്രമില്ലാതാക്കുക, ഉന്‍മാദമില്ലാതാക്കുക, അമിതമായ കോപം മാറുക, മരണഭയമില്ലായ്മ എന്നീ ഫലങ്ങള്‍ ഉണ്ടാകും. ആത്മീയചിന്ത, സന്താനഭാഗ്യം, സന്താനങ്ങളാല്‍ അഭിമാനം, വിദേശയാത്ര, അധികാരം, സ്വാതന്ത്ര്യം, ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍ക്കയറ്റം, കച്ചവടക്കാര്‍ക്ക് കൂടുതല്‍ ലാഭവും വികസനവും, ആത്മധൈര്യം, മനശക്തി, അനാവശ്യ ഭയങ്ങള്‍ ഇല്ലാതാകല്‍, സമൂഹത്തില്‍ മാന്യത തുടങ്ങിയവയും ലഭിക്കും.
വിവിധ ലഗ്നക്കാര്‍ക്ക് മഞ്ഞപുഷ്യരാഗം
എല്ലാ ലഗ്നക്കാര്‍ക്കും പുഷ്യരാഗം ഗുണം ചെയ്യില്ല. ജാതകത്തില്‍ വ്യാഴം അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല് ധരിക്കാന്‍ പാടില്ല. ധരിച്ചാല്‍ വിപരീത ഫലങ്ങളാകും ഉണ്ടാവുക. അതിനാല്‍ താഴെ പറയുന്ന ലഗ്നങ്ങളില്‍ ജനിച്ചവര്‍ മാത്രം മഞ്ഞപുഷ്യരാഗം ധരിക്കുക.
മേടലഗ്നം - രാശിനാഥന്‍ ചൊവ്വ വ്യാഴന്റെ ബന്ധുവായതിനാലും വ്യാഴന്റെ രാശിയായ ധനു ഒമ്പതാം ഭാവമായി വരികയാലും മേടലഗ്നക്കാര്‍ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം, സന്താനസമ്പത്ത്, യശസ്സ്, ഭാഗ്യം, ലോട്ടറി വിജയം, ആത്മീയചിന്ത, മതത്തോടും മുതിര്‍ന്നവരോടുമുള്ള ബഹുമാനം, തൊഴില്‍ ഉയര്‍ച്ച, പൊതുവായ ആരോഗ്യം എന്നിവ വര്‍ദ്ധിക്കുന്നതാണ്.
കര്‍ക്കിടകലഗ്നം - രാശിനാഥന്‍ ചന്ദ്രന്‍ വ്യാഴന്റെ ബന്ധുവായതിനാലും വ്യാഴന്റെ രാശിയായ മീനം ഒമ്പതാം ഭാവമായി വരികയാലും കര്‍ക്കിടകം ലഗ്നക്കാര്‍ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ്. ഭാവനാശക്തി, ഉയര്‍ന്ന വിദ്യാഭ്യാസം, സന്താനസമ്പത്ത്, യശസ്സ്, ഭാഗ്യം, ലോട്ടറി വിജയം, ആത്മീയചിന്ത, തൊഴില്‍ ഉയര്‍ച്ച, പൊതുവായ ആരോഗ്യം എന്നീ ഗുണഫലങ്ങള്‍ ഉണ്ടാകും.
ചിങ്ങലഗ്നം - രാശിനാഥന്‍ രവി വ്യാഴന്റെ ബന്ധുവായതിനാലും വ്യാഴന്റെ രാശിയായ ധനു ആഞ്ചാം ഭാവമായി വരികയാലും ചിങ്ങം ലഗ്നക്കാര്‍ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ്. ബുദ്ധിശക്തി, സന്താനസമ്പത്ത്, സന്ധി സംഭാഷണങ്ങളില്‍ വിജയം, യശസ്സ്, ലോട്ടറി വിജയം, ആത്മീയചിന്ത, തൊഴില്‍ ഉയര്‍ച്ച, രോഗപ്രതിരോധശക്തി, പൊതുവായ ആരോഗ്യം എന്നിവയുണ്ടാകും.
വൃശ്ചികലഗ്നം - രാശിനാഥന്‍ ചൊവ്വ വ്യാഴന്റെ ബന്ധുവായതിനാലും വ്യാഴന്റെ രാശിയായ മീനം അഞ്ചാം ഭാവമായി വരികയാലും വൃശ്ചികം ലഗ്നക്കാര്‍ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ്. ബുദ്ധിശക്തി, സന്താനസമ്പത്ത്, സന്ധി സംഭാഷണങ്ങളില്‍ വിജയം, യശസ്സ്, ലോട്ടറി വിജയം, ആത്മീയചിന്ത, മതം മുതിര്‍ന്നവര്‍ എന്നിവരോടുള്ള ബഹുമാനം, തൊഴില്‍ ഉയര്‍ച്ച, രോഗപ്രതിരോധശക്തി, പൊതുവായ ആരോഗ്യം എന്നിവ ഫലങ്ങള്‍.
ധനുലഗ്നം - വ്യാഴന്റെ സ്വന്തം രാശിയാണ് ധനു. അതിനാല്‍ മഞ്ഞപുഷ്യരാഗം രത്‌നം ധരിക്കുന്നത് വളരെ ഉത്തമമായിരിക്കും. വാഹനയോഗം, യശസ്സ്, വിദേശയാത്ര, പൊതുവായ ആരോഗ്യം, കായികമായി വിജയം തുടങ്ങി വ്യാഴനും ലഗ്നാധിപനും പറഞ്ഞിട്ടുള്ള കാര്യങ്ങളിലെല്ലാം വിജയം ലഭിക്കുന്നതാണ്.
മീനലഗ്നം - വ്യാഴന്റെ സ്വന്തം രാശിയാണ് മീനം. അതിനാല്‍ മഞ്ഞപുഷ്യരാഗം രത്‌നം ധരിക്കുന്നത് വളരെ ഉത്തമമായിരിക്കും. നല്ല ഭാവനാശക്തി, സാഹിത്യവാസന, പുരാണങ്ങളിലെ അറിവ്, ആത്മീയചിന്ത, യശസ്സ്, വിദേശയാത്ര, പൊതുവായ ആരോഗ്യം, കായികമായി വിജയം തുടങ്ങി വ്യാഴനും ലഗ്നാധിപനും പറഞ്ഞിട്ടുള്ള കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും.
രത്‌നത്തിന്റെ തൂക്കം ധരിക്കേണ്ട സമയം, ലോഹം, വിരല്‍
ചൊവ്വയുടെ രത്‌നമായ പവിഴം, ചന്ദ്രന്റെ രത്‌നമായ മുത്ത്/ചന്ദ്രകാന്തം, രവിയുടെ രത്‌നമായ മാണിക്യം എന്നിവ മഞ്ഞപുഷ്യരാഗരത്‌നത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്‌നങ്ങള്‍ പ്രത്യേകിച്ചും വജ്രം, മരതകം, ഇന്ദ്രനീലം എന്നിവ മാണിക്യം രത്‌നത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല. പുഷ്യരാഗം മോതിരമായി വലതോ ഇടതോ കൈയ്യിലെ ചൂണ്ടുവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഞ്ഞപുഷ്യരാഗത്തിന്റെ ലോഹം സ്വര്‍ണവും ടിന്നും ആണ്. ആദ്യമായി ധരിക്കുമ്പോള്‍ വ്യാഴാഴ്ച രാവിലെ വ്യാഴന്റെ കാലഹോരയില്‍ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറീനകം).
രത്‌നത്തിന്റെ തൂക്കം - മഞ്ഞപുഷ്യരാഗക്കല്ലിന് തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വിലയും കൂടും. എങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലര്‍ക്ക് ജാതകത്തില്‍ വ്യാഴന് ആവശ്യത്തിന് ബലം ഉണ്ടെങ്കില്‍ 1.5 - 2.00 കാരറ്റ് തൂക്കമുള്ള കല്ല് ധരിച്ചാല്‍ മതിയാകും. വ്യാഴന് ബലം കുറയുന്തോറും കാരറ്റ് വര്‍ദ്ധിപ്പിക്കണം. എന്തായാലും 4 കാരറ്റിന് മുകളില്‍ വേണ്ടിവരില്ല. കഴിയുന്നതും 1.5 കാരറ്റിന് താഴെയുള്ള രത്‌നം ധരിച്ചിട്ട് കാര്യമില്ല.
ഉപരത്‌നങ്ങള്‍ 
മഞ്ഞപുഷ്യരാഗം പൊതുവേ വില കൂടിയ രത്‌നമാണ്. അത് വാങ്ങി ധരിക്കാന്‍ കഴിയാത്തവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ഉപരത്‌നമായ ഗോള്‍ഡന്‍/മഞ്ഞ ടോപ്പാസ് (Golden/Yellow Topaz) ധരിക്കാം. ഇവയും പ്രധാന രത്‌നങ്ങളെ പോലെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാന്‍ ശ്രദ്ധിക്കുക.

അന്തസ്സിനും അംഗീകാരത്തിനും പ്രശസ്തിയ്ക്കും വജ്രം

അന്തസ്സിനും അംഗീകാരത്തിനും പ്രശസ്തിയ്ക്കും വജ്രം
നവരത്‌നങ്ങളില്‍ ശ്രേഷ്ടമായ വജ്രം (Diamond) ശുക്രന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. ശുദ്ധമായ വെള്ള നിറത്തിലുള്ളവയാണ് ഏറ്റവും ശ്രേഷ്ട്രകരം. ചില ഖനികളില്‍ നിന്ന് മറ്റു നിറങ്ങളിലും (മഞ്ഞ, നീല, പിങ്ക് തുടങ്ങിയവ) ലഭിക്കുന്നുണ്ട്. നവരത്‌ന മോതിരത്തില്‍ വജ്രം കിഴക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്‌കൃതത്തില്‍ ഹീര, അഭേദ്യാ, ശ്രിദൂര്‍ , ഭാര്‍ഗ്ഗവപ്രിയാ തുടങ്ങിയ പേരുകളുണ്ട്. ഡയമണ്ട് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അഡാമസ് എന്ന വാക്കില്‍ നിന്നും എടുത്തതാണ്. അഡാമസ് എന്ന വാക്കിന്റെ അര്‍ത്ഥമാക്കുന്നത് അനശ്വരമായത് ,കീഴടക്കാന്‍ കഴിയാത്തത് എന്നൊക്കെയാണ്. ഈ വാക്കില്‍ നിന്നും തന്നെ രത്‌നരാജാവായ വജ്രത്തിന്റെ പ്രത്യേകത മനസ്സിലാക്കാന്‍ കഴിയും. പുരാതന കാലം മുതല്‍ രാജാക്കന്‍മാര്‍ ധരിച്ചിരുന്നതും വളരെ വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നതും വജ്രാഭരണങ്ങളായിരുന്നു. അതിനാല്‍ വജ്രം കീര്‍ത്തിയുടെയും, ധനത്തിന്റെയും പ്രതീകമായി കരുതപ്പെടുന്നു. അതിന്റെ ഒരു കാരണം വജ്രത്തിന്റെ തിളക്കത്തോടൊപ്പം അതിന്റെ മൂല്യവും വളരെ വലുതായതിനാലാകാം. പുരാണങ്ങളിലെ ഇന്ദ്രന്റെ വജ്രായുധം പ്രസിദ്ധമാണ്. വജ്രായുധം ഉണ്ടാക്കിയിരിക്കുന്നത് ദധീചി എന്ന മഹര്‍ഷിയുടെ ശരീരത്തിലെ എല്ലില്‍ നിന്നുമാണ്. ഈ ആയുധം കൊണ്ട് ദേവേന്ദ്രന്‍ പല അസുരന്‍മാരെയും കൊന്നൊടുക്കിയിട്ടുണ്ട്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട സ്യമന്തകമണിയാണ് ആദ്യത്തെ വജ്രം എന്ന് കരുതപ്പെടുന്നു.
വജ്രത്തിന്റെ ശാസ്ത്രീയവശം
രത്‌നങ്ങളില്‍ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. വജ്രത്തിന്റെ കാഠിന്യം 10 ആകുന്നു. കാര്‍ബണ്‍ എന്ന ധാതുവിന്റെ ക്രിസ്റ്റലൈന്‍ രൂപമാണ് വജ്രം. നൂറ്റാണ്ടുകളായി ഭൂമികുലുക്കം കൊണ്ടോ പ്രകൃതിയിലെ മറ്റു വ്യതിയാനങ്ങള്‍ കൊണ്ടോ ഭൂമിക്കടിയില്‍ അകപ്പെട്ട തടി, കരി എന്നിവ മര്‍ദ്ദം കൊണ്ടും താപം കൊണ്ടും രത്‌നമായി മാറുകയാണ് ചെയ്യുക. എത്രത്തോളം പഴയതാണോ അഥവാ എത്ര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അകപ്പെട്ട കരിയോ തടിയോ ആണെങ്കില്‍ അത്രത്തോളം ആ രത്‌നത്തിന്റെ തിളക്കവും വര്‍ദ്ധിച്ചിരിക്കും. ഇന്‍ഡ്യയിലാണ് ആദ്യം രത്‌നം ഖനനം ചെയ്തതെന്ന് പറയപ്പെടുന്നു. പ്രസിദ്ധമായ കോഹിനൂര്‍ രത്‌നം ഭാരതത്തില്‍ നിന്നും ഖനനം ചെയ്‌തെടുത്തതാണ്. ഇന്നും ഇന്‍ഡ്യയില്‍ വജ്രഖനികളുണ്ട്. എങ്കിലും കൂടുതലും വരുന്നത് സൗത്ത് ആഫ്രിക്കയിലെ ഖനികളില്‍ നിന്നുമാണ്. കൂടാതെ ബ്രസീല്‍ , ആസ്‌ത്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും വജ്രഖനികളുണ്ട്. അഷ്ടകോണ്‍ (hexagonal) ആകൃതിയിലാണ് കൂടുതലും വജ്രങ്ങള്‍ ലഭിക്കുന്നത്. പുരാതന കാലം മുതലേ വിദഗ്ദമായി വജ്രം മുറിക്കുന്നതില്‍ മിടുക്കരാണ് ഭാരതീയര്‍ . ലോകത്തിലെ പല പ്രധാന ഖനികളില്‍ നിന്നും ലഭിക്കുന്ന വജ്രങ്ങള്‍ ഇന്നും ഭംഗിയായി രൂപപ്പെടുത്തി അത് ആഭരണങ്ങളാക്കി മാറ്റുന്നതിന് മറ്റു രാഷ്ട്രങ്ങളിലൊള്ളവരും ആശ്രയിക്കുന്നത് ഇന്‍ഡ്യന്‍ പണിക്കാരെയാണ്.
വജ്രവിപണി വളരെ വലുതാണ്. ഒരു വര്‍ഷം ഏകദേശം 15 കോടി കാരറ്റ് വജ്രം വിപണിയില്‍ എത്തുന്നുണ്ട്. ഉദ്ദേശം 500 കോടി രൂപ മൂല്യം വരും. അതോടൊപ്പം ഒരു വര്‍ഷം ഏകദേശം 5000 കാരറ്റ് കൃത്രിമ വജ്രവും വിപണിയില്‍ വിറ്റഴിക്കപ്പെടുന്നു. സൗത്ത് ആഫ്രിക്കയിലെ 'ഡി ബിയേര്‍സ്' (De Beers) എന്ന കമ്പനിയാണ് ലോകത്തിലെ വജ്രവിപണി നിയന്ത്രിക്കുന്നത് എന്ന് പറയാം. കാരണം ലോകത്ത് വിറ്റഴിക്കപ്പെടുന്ന വജ്രങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഇവരുടെ വജ്രങ്ങളാണ്.
ശുദ്ധവജ്രം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു 
വജ്രം വെയിലത്തു വച്ചാല്‍ അത് വളരെ നന്നായി തിളങ്ങും. കുറച്ച് നേരം വെയിലത്തുവച്ച ശേഷം ആ വജ്രത്തെ ഇരുട്ടത്തു വച്ചാല്‍ അത് ജ്വലിക്കുന്നതു പോലെ തോന്നും. നെയ്യ് ചൂടാക്കി ഉരുക്കിയതില്‍ രത്‌നം ഇട്ടു നോക്കുക, സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ നെയ്യ് തണുത്താല്‍ അത് ശുദ്ധമായ വജ്രമായിരിക്കും. നല്ല വജ്രം കൊണ്ട് കണ്ണാടിയില്‍ വരച്ചാല്‍ പോറല്‍ വീഴും. കൃത്രിമ വജ്രത്തേക്കാള്‍ ശുദ്ധ വജ്രത്തിന് ഭാരക്കൂടുതല്‍ ഉണ്ടാകും. ശരീരത്തിന്റെ ചൂട്, വിയര്‍പ്പ് എന്നിവയാല്‍ നല്ല വജ്രത്തിന്റെ നിറം മങ്ങുകയില്ല. കൂടാതെ മങ്ങിയ പ്രഭയുള്ളവ, കട്ട് ചെയ്ത മെഷീന്റെ അഴുക്ക് പറ്റിയിരിക്കുക, കുഴികള്‍ കാണുന്നവ, കറുപ്പ്/ചെമപ്പ് തുടങ്ങിയ പുള്ളികള്‍ , വരകള്‍ തുടങ്ങിയവയുള്ളതെല്ലാം ദോഷയുക്തങ്ങളായ വജ്രങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലം ലഭിക്കില്ലെന്നു മാത്രമല്ല, വിപരീത ഫലം ഉണ്ടാവുകയും ചെയ്യും.
വജ്രത്തിന്റെ പരിശോധന രീതി
വജ്രങ്ങളുടെ ഗുണമേന്‍മയും പരിശുദ്ധിയും വിലയിരുത്തുന്നതിന് പരിശോധന ശാലകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും അംഗീകൃതമായത് അമേരിക്കയിലെ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട് (Geological Institute of America) (GIA) ആണ്. ഇവര്‍ വജ്രത്തെ അതിന്റെ മേന്‍മ (Diamond grading -Cost of the diamond is based on '4 Cs'. they are clarity,color, cut and carat weight) അനുസരിച്ച് തരം തിരിക്കുന്നു. എന്നിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. സര്‍ട്ടിഫിക്കറ്റില്‍ കല്ലിന്റെ ഗുണമേന്‍മ രേഖപ്പെടുത്തുന്നത് പ്രത്യേക കോഡുകളിലാണ്. അത് ലോകം മുഴുവന്‍ അംഗീകരിച്ചവയാണ്. ഏറ്റവും നല്ലതിന് 'എഫ് എ.' എന്നും ഏറ്റവും മോശപ്പെട്ടതിന് 'ഐ' എന്നും ഗ്രേഡ് കൊടുക്കുന്നു. അതിന്റെ വിശദാംശം ഇങ്ങനെയാണ്. FL (Flawless), IF (Internally flawless),V VS1 and V VS2(Very Very slightly included), V S1and VS2 (Very slightly included), SI1and SI2 (slightly included, I1, I2, I3 (Included - inferior quality). സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്നവ കൂടുതലും വി. എസ്സ് തുടങ്ങിയ തരങ്ങളാണ്.
കൃത്രിമ കല്ലുകള്‍
പൊതുവേ വളരെ വില കൂടിയ രത്‌നമാണ് വജ്രം. അതിനാല്‍ തന്നെ അതിന്റെ കൃത്രിമ കല്ലുകളും ധാരാളമായി മാര്‍ക്കറ്റില്‍ സുലഭമാണ്. ഗ്‌ളാസ്സു കൊണ്ട് വിദഗ്ദമായി നിര്‍മ്മിച്ച കല്ലുകള്‍ ലഭ്യമാണ്. കൂടാതെ അമേരിക്കന്‍ ഡയമണ്ടും നന്നായി കട്ട് ചെയ്ത് വജ്രമാക്കി വില്‍ക്കപ്പെടുന്നു. സിന്തറ്റിക് വജ്രം നിര്‍മ്മിക്കുന്ന ധാരാളം ഫാക്ടറികള്‍ ഇന്ന് നിലവിലുണ്ട്. കൂടുതലും ആഭരണ മാര്‍ക്കറ്റിലാണ് വിറ്റഴിക്കുന്നത്. അതിനാല്‍ വളരെ വിശ്വസനീയമായ സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം വജ്രം വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്തണം. കൂടാതെ ഗവ. സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്‌നം തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. വ്യാജരത്‌നം ധരിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നു മാത്രമല്ല, വിപരീത ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. തിരുവനന്തപുരത്ത് കേശവദാസപുരത്ത് കേരള സര്‍ക്കാരിന്റെ ജിയോളജിക്കല്‍ വകുപ്പ് സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ രത്‌നക്കല്‍ രാസപരിശോധനശാലയില്‍ കല്ല് പരിശോധിച്ച് അതിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. രത്‌നം ധരിച്ചിട്ടുള്ളവര്‍ക്കും അവിടെ പോയി തങ്ങള്‍ ധരിച്ചിരിക്കുന്ന രത്‌നം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയാന്‍ കഴിയും. പക്ഷെ അവിടെയും വജ്രത്തിന്റെ ഗ്രേഡ് അവര്‍ രേഖപ്പെടുത്താറില്ല. നാച്ചുറല്‍ ആണോയെന്ന് അറിയാന്‍ കഴിയും. പക്ഷെ കൂടുതല്‍ ഇന്‍ക്‌ളൂഷന്‍സ് ഉണ്ടെങ്കില്‍ അവരും സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ല. ഇന്‍ഡ്യയില്‍ ഗ്രേഡ് രേഖപ്പെടുത്തുന്ന ലാബുകള്‍ (അമേരിക്കയിലെ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അംഗീകരിച്ചത്) ഉണ്ട്. അവിടെയും ഗ്രേഡ് കൊടുക്കുന്നത് കല്ലിന് മാത്രമാണ്. നമ്മുടെ ജൂവലറിയില്‍ നിന്നും ലഭിക്കുന്നത് വജ്രാഭരണങ്ങളാണ്. ആഭരണത്തില്‍ പതിപ്പിച്ച കല്ലുകള്‍ക്ക് ഗ്രേഡ് കൊടുക്കില്ല. അതുകൊണ്ട് ഗ്യാരന്റി തരുന്ന സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നതാണ് ഉത്തമം. ചിലര്‍ക്ക് വജ്രം ധരിച്ചാല്‍ പല പ്രയാസങ്ങളും അനുഭവപ്പെട്ടെന്ന് വരും. കാരണം അത് ശുദ്ധമല്ലാത്തതാണ്. അതിനാല്‍ ജ്യോതിഷിയുടെ ഉപദേശം അനുസരിച്ച് മാത്രം ധരിക്കേണ്ട കല്ലാണ് ഇത്. പകരം വെള്ള സഫയര്‍ ധരിക്കാവുന്നതാണ്. വജ്രത്തിന്റെ എല്ലാ ഗുണങ്ങളും തരുന്ന കല്ലാണ് ഇത്.
വജ്രത്തിന്റെ സ്വാധീനം
ഇനി വജ്രത്തിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം. വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ എല്ലുകളാണ് വജ്രക്കല്ലുകളായി മാറിയത്. അതിനാല്‍ എല്ലു സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ വജ്രക്കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ ശുക്രന്റെ കാരകത്വങ്ങളായ വാതകഫങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ , ശുക്‌ളം, നേത്രങ്ങള്‍ , താടി, കവിള്‍ , മുഖം, മൂത്രാശയം, മൂത്രപിണ്ഡം, ലിംഗം, യോനി, ഗര്‍ഭാശയം, കുടലുകള്‍ , ശരീരശോഭ, ശരീരത്തിലെ ജലാംശം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വജ്രം ധരിച്ചാല്‍ ആശ്വാസം ലഭിക്കും.
കല, ധനം, സൗന്ദര്യം, ലൈംഗീകത എന്നിവയുടെ കാരകനായ ശുക്രന്റെ രത്‌നമാണ് വജ്രം. അതിനാല്‍ ഒരാളെ കലാകാരനും, ധനവാനും, സുന്ദരനും/സുന്ദരിയും ആക്കുന്നതിനും വജ്രത്തിന് കഴിവുണ്ട്. കൂടാതെ ഭാവനാശക്തി, പാണ്ഡിത്യം, യൗവ്വനവും സൗന്ദര്യവും കാത്തുസൂക്ഷിക്കല്‍ , നല്ല കാഴചശക്തി, വിഷജന്തുക്കളില്‍ നിന്നും രക്ഷ, സന്താനഭാഗ്യം, വീട്, ആഡംബരങ്ങള്‍ , വാഹനം, നല്ല ഭാര്യ/ഭര്‍ത്താവ്, പ്രണയത്തില്‍ വിജയം, പ്രേതബാധയില്‍ നിന്നും രക്ഷ, ശത്രുസംഹാരം, സമൂഹത്തില്‍ മാന്യതയും നേതൃത്വവും അംഗീകാരവും തുടങ്ങിയവ പ്രദാനം ചെയ്യാനും വജ്രത്തിന് കഴിയും. യുവത്വത്തിന്റെ രത്‌നമായ വജ്രം ധരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക കഴിവ് കൈവരുമെന്ന് പറയപ്പെടുന്നു. വജ്രം പല നിറങ്ങളില്‍ ലഭ്യമായതിനാല്‍ ഈ നിറങ്ങളുടെ അടിസ്ഥാനത്തില്‍ ചില വേര്‍തിരിവുകള്‍ നില നിന്നിരുന്നു. അത് ഇപ്രകാരമാണ്. വെള്ള നിറമുള്ളവ ബ്രാഹ്മണര്‍ക്കും, ചുവപ്പും മഞ്ഞയും യോദ്ധാക്കളായ ക്ഷത്രിയര്‍ക്കും, പിങ്ക് കച്ചവടക്കാര്‍ക്കും, നീല മറ്റുള്ളവര്‍ക്കും. ഇന്നും തൊഴില്‍പരമായ ഉയര്‍ച്ചക്ക് ഏറ്റവും ഫലപ്രദമായ രത്‌നം നീലവജ്രമാണ്. അത് ലഭിക്കാന്‍ പ്രായാസമായതിനാല്‍ വില വളരെ കൂടും. രാഷ്ട്രീയക്കാര്‍ക്ക് അണികളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഏറ്റവും അനുയോജ്യം വജ്രമാണ്. ഇവിടത്തെ വിജയിച്ച പല രാഷ്ട്രീയക്കാരുടെയും വിരലുകളില്‍ ഇത് കാണാന്‍ കഴിയും. കൂടാതെ സിനിമാരംഗത്തുള്ളവര്‍ക്കും പ്രിയപ്പെട്ടത് വജ്രം തന്നെയാണ്. ഇന്ന് ധനനിക്ഷേപങ്ങളില്‍ സ്വര്‍ണം പോലെ ഒരു പ്രധാന പങ്ക് വജ്രത്തിനുമുണ്ട്.
വിവിധ ലഗ്നക്കാര്‍ക്ക് വജ്രം
എല്ലാ ലഗ്നക്കാര്‍ക്കും വജ്രം ഗുണം ചെയ്യില്ല. ജാതകത്തില്‍ ശുക്രന്‍ അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല് ധരിക്കാന്‍ പാടില്ല. ധരിച്ചാല്‍ വിപരീത ഫലങ്ങളാകും ഉണ്ടാവുക. അതിനാല്‍ താഴെ പറയുന്ന ലഗ്നങ്ങളില്‍ ജനിച്ചവര്‍ മാത്രം വജ്രം ധരിക്കുക.
എടവലഗ്നം - എടവം രാശിയുടെ ലഗ്നാധിപനാണ് ശുക്രന്‍ . അതിനാല്‍ ദീര്‍ഘായുസ്സ്, ആരോഗ്യം, ധനം, സൗന്ദര്യം, ആകര്‍ഷണശക്തി, അന്തസ്സ്, കലാസ്വാദനവും കലകളില്‍ താല്‍പ്പര്യവും തുടങ്ങിയവ വജ്രം ധരിച്ചാല്‍ വര്‍ദ്ധിക്കുന്നതാണ്. വിവാഹം കാലതാമസം കൂടാതെ നടക്കും. തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും.
മിഥുനലഗ്നം - മിഥുനം രാശിയുടെ അഞ്ചാം ഭാവാധിപനും രാശിനാഥനായ ബുധന്റെ മിത്രവുമാണ് ശുക്രന്‍ . അതിനാല്‍ വജ്രം ധരിച്ചാല്‍ വിവിധ കാര്യങ്ങള്‍ ഒരേ സമയത്ത് ചെയ്യാനും കമ്മ്യൂണിക്കേഷന്‍ രംഗത്ത് മിടുക്കനുമാകും. കൂടാതെ ആരോഗ്യം, നന്നായി സംസാരിക്കാനുള്ള കഴിവ് (പ്രഭാഷണം തുടങ്ങിയവ), സാഹിത്യവാസന, കലാരംഗങ്ങളില്‍ വിജയം, രോഗപ്രതിരോധശക്തി, ഉയര്‍ന്ന വിദ്യാഭ്യാസം, ഗൂഢശാസ്ത്രതത്പരത, പ്രശസ്തി, ആധുനിക ഉപകരണങ്ങളില്‍ താല്‍പര്യം, പ്രണയസാഫല്യം, സന്താനഗുണം, ലോട്ടറിവിജയം തുടങ്ങിയവ വജ്രം ധരിച്ചാല്‍ ലഭിക്കുന്നതാണ്.
കന്നിലഗ്നം - കന്നി രാശിയുടെ ഭാഗ്യാധിപനും രാശിനാഥനായ ബുധന്റെ മിത്രവുമാണ് ശുക്രന്‍. അതിനാല്‍ വജ്രം ധരിച്ചാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം, വിദേശയാത്ര, പിതൃസുഖം, ഭാഗ്യം, അപ്രതീക്ഷിത ധനഭാഗ്യം, ആത്മീയചിന്ത, സമൂഹത്തില്‍ നേതൃത്വം എന്നിവ ലഭിക്കുന്നതാണ്.
തുലാം ലഗ്നം - ശുക്രന്റെ മൂലത്രികോണരാശിയാണ് തുലാം. രാശിയുടെ ലഗ്നാധിപനും കൂടിയാണ് ശുക്രന്‍ . അതിനാല്‍ വജ്രം ധരിച്ചാല്‍ പ്രശസ്തി, തൊഴില്‍ ഉയര്‍ച്ച, അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കുക തുടങ്ങിയ ഫലങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ വിദ്യാപരമായി വൈരാഗ്യത്തോടെ പഠിച്ച് മുന്നേറാനുള്ള കഴിവ്, സംഭാക്ഷണചാതുര്യം, സിനിമാസീരിയല്‍ മേഖലയില്‍ വിജയം, രാഷ്ട്രീയം, അഭിനയം, ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുക, പ്രണയ കാര്യങ്ങളില്‍ വിജയം, കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവ് എന്നീ ഫലങ്ങളും ലഭിക്കുന്നതാണ്.
മകരലഗ്നം- മകരം രാശിയുടെ യോഗകാരകനും (5, 10 എ-ീ ഭാവങ്ങളുടെ അധിപന്‍) രാശിനാഥനായ ശനിയുടെ ബന്ധുവുമാണ് ശുക്രന്‍ . അതിനാല്‍ വജ്രം ധരിച്ചാല്‍ പ്രശസ്തി, തൊഴില്‍ ഉയര്‍ച്ച, അഭിനയരംഗത്ത് വിജയം, വിദേശയാത്ര, ലോട്ടറി വിജയം, അപ്രതീക്ഷിത ധനഭാഗ്യം, ആത്മീയചിന്ത എന്നിവ ഗുണഫലങ്ങളാണ്. കൂടാതെ സന്താനഗുണം, ഉയര്‍ന്ന വിദ്യാഭ്യാസം, സന്ധിസംഭാഷണങ്ങളില്‍ വിജയം, സമൂഹത്തില്‍ നേതൃത്വം എന്നിവയും ലഭിക്കുന്നതാണ്.
കുംഭലഗ്നം- കുംഭം രാശിയുടെ യോഗകാരകനും (4, 9 ഭാവങ്ങളുടെ അധിപന്‍) രാശിനാഥനായ ശനിയുടെ ബന്ധുവുമാണ് ശുക്രന്‍ . അതിനാല്‍ വജ്രം ധരിച്ചാല്‍ പല കാര്യങ്ങളിലും പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. കൂടാതെ സന്താനഗുണം, ആരോഗ്യം, മനസമാധാനം, പ്രണയകാര്യങ്ങളില്‍ വിജയം, റിക്‌സ് എടുക്കുന്നതില്‍ വിജയിക്കുക, ആഡംബരപ്രിയം, വീട്, വാഹനം, നല്ല ഓര്‍മ്മശക്തി, രോഗപ്രതിരോധശക്തി തുടങ്ങിയവയും വജ്രം ധരിച്ചാല്‍ ലഭിക്കുന്നതാണ്.
രത്‌നത്തിന്റെ തൂക്കം ധരിക്കേണ്ട സമയം, ലോഹം, വിരല്‍
ശനിയുടെ രത്‌നമായ ഇന്ദ്രനീലം, ബുധന്റെ രത്‌നമായ മരതകം എന്നിവ വജ്രത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്‌നങ്ങള്‍ പ്രത്യകിച്ചും മഞ്ഞപുഷ്യരാഗം, പവിഴം, മുത്ത് എന്നിവ വജ്രത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല. വജ്രം മോതിരമായി വലതോ ഇടതോ കൈയ്യിലെ നടുവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വജ്രത്തിന്റെ ലോഹം വെള്ളി, സ്വര്‍ണം, വൈറ്റ് ഗോള്‍ഡ് എന്നിവയാണ്. ആദ്യമായി ധരിക്കുമ്പോള്‍ വെള്ളയാഴ്ച രാവിലെ ശുക്രന്റെ കാലഹോരയില്‍ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറീനകം).
രത്‌നത്തിന്റെ തൂക്കം - വജ്രത്തിന് തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വില വര്‍ദ്ധിക്കും. എങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലര്‍ക്ക് ജാതകത്തില്‍ ശുക്രന് ആവശ്യത്തിന് ബലം ഉണ്ടെങ്കില്‍ 10 അല്ലെങ്കില്‍ 15 സെന്റ് (0.15 കാരറ്റ്) വജ്രം ധരിച്ചാല്‍ മതിയാകും. ശുക്രന് ബലം കുറയുന്തോറും തൂക്കം വര്‍ദ്ധിപ്പിക്കണം. എന്തായാലും 40 സെന്റിന് മുകളില്‍ വേണ്ടിവരില്ല. കഴിയുന്നതും 10 സെന്റിന് താഴെയുള്ള രത്‌നം ധരിച്ചിട്ട് കാര്യമില്ല.
ഉപരത്‌നങ്ങള്‍
വജ്രം വളരെ വില കൂടിയ രത്‌നമാണ്. വജ്രം പോലെ തന്നെ ഫലം തരുന്നവയാണ് പ്രധാന രത്‌നങ്ങളില്‍പ്പെടുന്ന വെള്ള പുഷ്യരാഗം (വൈറ്റ് സഫയര്‍ ). അതും വില കൂടിയ രത്‌നമാണ്. അത് വാങ്ങി ധരിക്കാന്‍ കഴിയാത്തവര്‍ , കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ഉപരത്‌നങ്ങളായ വെള്ള സിര്‍ക്കോണ്‍ (White Zircon), ഓപ്പല്‍ (Opal), ടര്‍മലൈന്‍ (Tourmaline), റോക്ക് ക്രിസ്റ്റല്‍ (Rock Crystal ) എന്നിവ ധരിക്കാം. പല ഉപരത്‌നങ്ങളും പ്രധാന രത്‌നങ്ങളെ പോലെ തന്നെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാന്‍ ശ്രദ്ധിക്കുക.

ഊര്‍ജ്ജസ്വലതയ്ക്കും ആരോഗ്യ വര്‍ദ്ദനവിനും പവിഴം

ഊര്‍ജ്ജസ്വലതയ്ക്കും ആരോഗ്യ വര്‍ദ്ദനവിനും പവിഴം

നവരത്‌നങ്ങളില്‍ ശീതളമായ പവിഴം ചൊവ്വയുടെ രത്‌നമായാണ് അറിയപ്പെടുന്നത്. നവരത്‌ന മോതിരത്തില്‍ പവിഴം തെക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്‌കൃതത്തില്‍ പ്രവാളക്, ഭൗമരത്‌നം, അംഗാരക മണി തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ മൂംഗായെന്നും പറയപ്പെടുന്നു. 

ക്രിസ്തുവിന് മുമ്പ്, പൗരാണിക കാലം മുതല്‍ റോം, ഗ്രീക്ക് എന്നിവടങ്ങളിലെ ജനങ്ങള്‍ പവിഴം ധരിച്ചിരുന്നതായി ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. പവിഴം ധരിച്ചാല്‍ പ്രകൃതി ദുരന്തങ്ങള്‍ , ഭൂതപ്രേതപിശാചുക്കള്‍ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകില്ല എന്നു വിശ്വസിച്ചിരുന്നു. ധൈര്യത്തിന്റെയും യുദ്ധത്തിന്റെയും കാരകനായ ചൊവ്വയുടെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി സൈനികരും ഈ രത്‌നത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. കൂടാതെ ഇത് ധരിച്ചാല്‍ കുട്ടികള്‍ മിടുക്കരായി വളരും എന്ന് ധരിച്ചിരുന്നതു കൊണ്ടാകാം പല വലിയ കുടുംബങ്ങളിലും കുട്ടികള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളില്‍ പവിഴം കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നത്. ബുദ്ധമതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഏഴു നിധികളില്‍ ഒന്നായി പവിഴത്തെ പരാമര്‍ശിക്കുന്നുണ്ട്. 

പവിഴത്തിന്റെ ശാസ്ത്രീയവശം
സമുദ്രത്തിന്റെ അടിത്തട്ടില്‍ അയിസിസ് നൊബാഇന്‍സ് എന്ന ജീവി തനിക്ക് താമസിക്കുന്നതിന് വേണ്ടി പാറയില്‍ ഉണ്ടാക്കുന്ന പുറ്റാണ് പവിഴപ്പുറ്റ്. സമുദ്രത്തിലെ തേനീച്ചയാണ് ഈ ജീവി എന്ന് പറയാം. കാരണം തങ്ങളുടെ ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ഒരു തരം പശ കൊണ്ടാണ് ഇവ പുറ്റ് ഉണ്ടാക്കുന്നത്. ഈ വീടുകള്‍ ഇലയില്ലാത്ത ഒരു തരം വള്ളികള്‍ പോലെ പടര്‍ന്ന് പന്തലിക്കുന്നു. ഇവയ്ക്ക് സാധാരണ ഒരടി പൊക്കവും ഒരിഞ്ച് ഘനവും ഉണ്ടാകും. ഇതില്‍ തേനീച്ച കൂട്ടിലെ അറകള്‍ പോലെ കാണുന്ന അറകളിലാണ് ഈ ജന്തുക്കള്‍ താമസിക്കുന്നത്. സമുദ്രത്തിനടിയിലുള്ള ഓരോ പാറയിലും ഇതുപോലെ അനേകം പവിഴപ്പുറ്റുകള്‍ ഉണ്ടാകും. ഈ പുറ്റുകളെ യന്ത്രസഹായത്തോടെ വിവിധ ആകൃതികളില്‍ മുറിച്ചെടുത്ത് ചെത്തി മിനുക്കിയാണ് പവിഴം രത്‌നമുണ്ടാക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കെമിക്കല്‍സ് കാല്‍സിയം കാര്‍ബനേറ്റ് ആണ്. സമുദ്രത്തിന്റെ നിറഭേദമനുസരിച്ച് പല നിറത്തിലുമുള്ള പവിഴങ്ങള്‍ ലഭ്യമാണ്. എങ്കിലും കൂടുതലായി ലഭിക്കുന്നത് ചുമപ്പ്, കുങ്കുമചുവപ്പ്, കാവിചുവപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങളാണ്. എല്ലാ സമുദ്രങ്ങളിലും ഇവ ലഭ്യമല്ല. മെഡിറ്റെറേനിയന്‍ , ഇന്‍ഡ്യന്‍ സമുദ്രങ്ങളിലെ പവിഴങ്ങള്‍ നല്ല ആകൃതിയുള്ളവയാണ്. ചൈന, ഇന്‍ഡോചൈന, ഫിലിപ്പൈന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ തീരങ്ങളില്‍ നിന്നും ലഭിക്കുന്നവയ്ക്ക് വീതി കുറവായിരിക്കും. ജപ്പാന്‍ തീരങ്ങളില്‍ നിന്നും ലഭിക്കുന്നവ കൂടുതല്‍ മനോഹരങ്ങളാണ്. അവയ്ക്ക് വീതിയും ആകൃതിയും കൂടുതലായിരിക്കും. 

ശുദ്ധപവിഴം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു. 
കൃത്രിമപവിഴത്തിന് സാധാരണ പവിഴത്തേക്കാള്‍ ഭാരം കൂടുതലായിരിക്കും. ശുദ്ധപവിഴത്തെ തറയില്‍ ഉരച്ചാല്‍ കണ്ണാടിയില്‍ ഉരയ്ക്കുന്നതു പോലെയുള്ള ശബ്ദം പുറപ്പെടുവിക്കും. ശുദ്ധമായ പവിഴത്തെ പശുവിന്‍ പാലിലിട്ടാല്‍ ചുവന്ന നിറത്തിലുള്ള പാട പോലെ കാണും. കൃത്രിമ പവിഴമെങ്കില്‍ യാതൊരു മാറ്റവും കാണാന്‍ കഴിയില്ല. ഇരുനിറമുള്ളവ, പൊട്ടലുള്ളവ, കുഴിയുള്ളവ, വെളുത്തതോ കറുത്തതോ ആയ പുള്ളികള്‍ , പുഴു അരിച്ചത് പോലുള്ളവ, കീറലുള്ളവ, അവിടവിടെ ദ്വാരമുള്ളവ, അരക്കിന്റെ നിറമുള്ളവ തുടങ്ങിയവയെല്ലാം ദോഷയുക്തങ്ങളായ രത്‌നങ്ങളാണ്. 

അതിനാല്‍ വളരെ വിശ്വസിക്കാവുന്ന സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പവിഴം വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്തണം. ഇവിടെ ലഭിക്കുന്ന പവിഴം നല്ലതാണോ അല്ലയോ എന്ന് അറിയാന്‍ കേരളത്തില്‍ രാസപരിശോധനശാലകള്‍ ഇല്ല. കരയില്‍ ഖനനം ചെയ്തു ലഭിക്കുന്ന ധാതുക്കളുടെ പരിശോധനക്കുള്ള ലാബുകള്‍ മാത്രമേ കേരളത്തില്‍ ഉള്ളൂ. മറ്റു രത്‌നങ്ങളെ അപേക്ഷിച്ച് വില കുറവായതുകൊണ്ട് കൃത്രിമ കല്ലുകളായിരിക്കില്ല ഇവിടെ ലഭിക്കുന്നതെന്ന് സമാധാനിക്കാനേ കഴിയുകയുള്ളൂ. 
പവിഴത്തിന്റെ സ്വാധീനം
ചൊവ്വ ആഗ്നേയഗ്രഹമാണ്. അതിന് ആചാര്യന്‍ കൊടുത്തിട്ടുള്ളത് യമന്റെ ദിക്കായ തെക്കാണ്. കൂടാതെ നിറം ചുവപ്പും. കാരകത്വം ശ്രദ്ധിക്കൂ. അഗ്നികൊണ്ട് തേജസ്സ്, ധൈര്യം എന്നിവയും യമന്‍ വന്നതിനാല്‍ മരണവും, ചുവപ്പ് വന്നതിനാല്‍ രക്തവും. അതിനാല്‍ അഗ്നിയില്‍ നിന്നും അപകടങ്ങളില്‍ നിന്നു രക്ഷപ്പെടുവാനും അപകടങ്ങള്‍ വരുന്നത് മുന്‍കൂട്ടി കണ്ട് അതില്‍ നിന്നും ഒഴിവാകാനും ചെമന്ന പവിഴം ധരിച്ചാല്‍ കഴിയുന്നതാണ്. 

വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ ശരീരത്തില്‍ നിന്നും അടര്‍ന്നു വീണ മാംസങ്ങളാണ് ചെമന്ന പവിഴങ്ങളായി മാറിയത്. മനുഷ്യന്റെ സൗന്ദര്യവും ആരോഗ്യവും ശരീരപ്രകൃതിയിലാണ് കൂടുതലായും ദൃശ്യമായിരിക്കുന്നത്. അതിനാല്‍ സൗന്ദര്യ വര്‍ദ്ധനവിനും ശരീരശോഭയ്ക്കും ആരോഗ്യത്തിനും ചൊവ്വക്കും പവിഴത്തിനും ഒരേപോലെ പ്രാധാന്യമുണ്ട്. കൂടാതെ ചൊവ്വയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ - ചിക്കണ്‍ പോക്‌സ്, മസൂരി തുടങ്ങിയ അസുഖങ്ങള്‍ , ആര്‍ത്തവരോഗങ്ങള്‍ , ലൈംഗീകശേഷിക്കുറവ്, രക്തം സംബന്ധമായവ, അപകടങ്ങളാല്‍ ഉണ്ടാകുന്ന മുറിവ്, ചതവ് തുടങ്ങിയവ, നേത്രരോഗങ്ങള്‍ , തലയക്കുണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവയ്ക്കും പവിഴം ധരിച്ചാല്‍ ശമനമുണ്ടാകും. ആലസ്യം മാറി ഉന്‍മേഷവും ധൈര്യവും വരും. ചുഴലി, ഹൃദ്രോഗം മുതലായവയെ തടയാനും ഇത് നല്ലതാണ്. 

പെണ്‍കുട്ടികള്‍ക്ക് വേഗം വിവാഹം നടക്കുവാന്‍ , ചുറുചുറുക്ക് ഉണ്ടാവാന്‍ , ആരോഗ്യവര്‍ദ്ധനവ്, ലൈംഗീക ഉത്തേജനം, ധൈര്യം, വീര്യം, ഉന്‍മേഷം, പേടി മാറാന്‍ , ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം, അപകടങ്ങളില്‍ പെടാതിരിക്കാന്‍ , രക്തശുദ്ധി, അന്തസ്സ്, ആഭിജാത്യം, ദീര്‍ഘായുസ്സ്, കായികവിനോദങ്ങള്‍ , സാഹസിക കാര്യങ്ങള്‍ , കിടുംബസമാധാനം തുടങ്ങി പല കാര്യങ്ങള്‍ക്കും പവിഴം ധരിക്കുന്നത് ഉത്തമമാണ്. ഒരു വീട്ടില്‍ പവിഴം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവിടെ ഭൂതപ്രേതാദികളുടെ ബാധ ഉണ്ടാവുകില്ലെന്ന് പറയപ്പെടുന്നു. ഗര്‍ഭിണിയുടെ വയറ്റില്‍ പവിഴം ബന്ധിച്ചാല്‍ സുഖപ്രസവം നടക്കുമെന്ന് പറയുന്നു. പവിഴം ധരിച്ചാല്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്നുപോലും രക്ഷപ്പെടാമെന്ന് പണ്ടു കാലത്ത് വിശ്വസിച്ചിരുന്നു. 

വിവിധ ലഗ്നക്കാര്‍ക്ക് പവിഴം
എല്ലാ ലഗ്നക്കാര്‍ക്കും പവിഴം ഗുണം ചെയ്യില്ല. ജാതകത്തില്‍ ചൊവ്വ അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല് ധരിക്കാന്‍ പാടില്ല. ധരിച്ചാല്‍ വിപരീത ഫലങ്ങളാകും ഉണ്ടാവുക. അതിനാല്‍ താഴെ പറയുന്ന ലഗ്നങ്ങളില്‍ ജനിച്ചവര്‍ മാത്രം പവിഴം ധരിക്കുക. 

മേടം - ചൊവ്വയുടെ സ്വന്തം ഗ്രഹമാണ് മേടം. അതിനാല്‍ പവിഴം ധരിച്ചാല്‍ ആരോഗ്യം, ദീര്‍ഘായുസ്സ്, സദ് വിചാരങ്ങള്‍ , ഭൗതിക സമ്പത്ത്, സൗന്ദര്യം, നല്ല പെരുമാറ്റം, മനസമാധാനം, ക്ഷമ, ചുറുചുറുക്ക്, നേതൃത്വം , അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുക മുതലായവ അനുഭവപ്പെടും. 

കര്‍ക്കിടകം - കര്‍ക്കിടകത്തിന്റെ അധിപനായ ചന്ദ്രനും ചൊവ്വയും ബന്ധുക്കളായതിനാല്‍ ഇവര്‍ പവിഴം ധരിക്കുന്നത് വളരെ നല്ലതാണ്. സന്താനലബ്ദി, സന്താനഗുണം, കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയം, സ്‌പോര്‍ട്ട്‌സില്‍ വിജയം, തൊഴില്‍ഗുണം, അന്തസ്സ്, ബുദ്ധിവികാസം, ഭാഗ്യോദയം, ഊഹക്കച്ചവടങ്ങളില്‍ വിജയം ഇവ ഫലമാകുന്നു. 

ചിങ്ങം - ചിങ്ങത്തിന്റെ അധിപന്‍ രവിയും ചൊവ്വയും മിത്രങ്ങളാണ്. അതിനാല്‍ പവിഴം ധരിച്ചാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം, സ്‌പോര്‍ട്ടില്‍ വിജയം, എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയം, സാങ്കേതിത അഭിരുചി, ഭാഗ്യം, നല്ല വീട് സ്ഥലം എന്നിവ, വിദേശയാത്ര, തൊഴില്‍ ഉയര്‍ച്ച, ചുറുചുറുക്ക്, ഭരണനൈപുണ്യം, ആത്മവിശ്വാസം എന്നിവ ഫലമാകും. 

വൃശ്ചികം - വൃശ്ചികം രാശിയുടെ അധിപന്‍ ചൊവ്വയാണ്. അതിനാല്‍ പവിഴം ധരിച്ചാല്‍ ആരോഗ്യം, ദീര്‍ഘായുസ്സ്, സദ് വിചാരങ്ങള്‍, ഭൗതിക സമ്പത്ത്, സൗന്ദര്യം, നല്ല പെരുമാറ്റം, മനസമാധാനം, ക്ഷമ, ചുറുചുറുക്ക്, നേതൃതം, അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുക, ഗവേഷണ തല്പരത, ക്ഷമ, വശീകരണശ്ശക്തി മുതലായവ അനുഭവപ്പെടും. 

ധനു - ധനുവിന്റെ അധിപന്‍ വ്യാഴവും ചൊവ്വയും മിത്രങ്ങളാണ്. അതിനാല്‍ പവിഴം ധരിച്ചാല്‍ സന്താനാനുകൂല്യം, ബുദ്ധിവികാസം, ശരീരബലം, ആരോഗ്യം, വിദേശയാത്ര, ഊഹക്കച്ചവടങ്ങളില്‍ വിജയം എന്നിവ ഫലം. 

മീനം - മീനം രാശിയുടെ അധിപന്‍ വ്യാഴവും ചൊവ്വയും മിത്രങ്ങളാണ് കൂടാതെ ചൊവ്വ ഭാഗ്യാധിപനുമാണ്. ഭാഗ്യവര്‍ദ്ധനവ്, സന്താനഗുണം, വിദേശയാത്ര, ഉയര്‍ന്ന വിദ്യാഭ്യാസം, നല്ല ഭാവനാശ്ശക്തി, തൊഴില്‍ ഉയര്‍ച്ച എന്നിവ ഫലമാകുന്നു. 

രത്‌നത്തിന്റെ തൂക്കം, ധരിക്കേണ്ട സമയം, ലോഹം, വിരല്‍
വ്യാഴന്റെ രത്‌നമായ മഞ്ഞപുഷ്യരാഗം, രവിയുടെ രത്‌നമായ മാണിക്യം, ചന്ദ്രന്റെ രത്‌നമായ മുത്ത് എന്നിവ പവിഴത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്‌നങ്ങള്‍ പ്രത്യേകിച്ചും വജ്രം, മരതകം, ഇന്ദ്രനീലം എന്നിവ പവിഴത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല. പവിഴം മോതിരമായി വലതോ ഇടതോ കൈയ്യിലെ മോതിരവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൊവ്വയുടെ ലോഹം വെള്ളി ആണ്. എങ്കിലും സ്വര്‍ണവും ധരിക്കാം. ആദ്യമായി ധരിക്കുമ്പോള്‍ ചൊവ്വാഴ്ച രാവിലെ ചൊവ്വയുടെ കാലഹോരയില്‍ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറീനകം). 

രത്‌നത്തിന്റെ തൂക്കം - പവിഴത്തിന് തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വിലയും കൂടും. എങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലര്‍ക്ക് ജാതകത്തില്‍ ചൊവ്വയ്ക്ക് ആവശ്യത്തിന് ബലം ഉണ്ടെങ്കില്‍ 2.00 കാരറ്റ് തൂക്കമുള്ള പവിഴം ധരിച്ചാല്‍ മതിയാകും. ചൊവ്വയ്ക്ക് ബലം കുറയുന്തോറും കാരറ്റ് വര്‍ദ്ധിപ്പിക്കണം. കഴിയുന്നതും 1.5 കാരറ്റിന് താഴെയുള്ള രത്‌നം ധരിച്ചിട്ട് കാര്യമില്ല. ആര്‍ത്തവ സംബന്ധമായ അസുഖങ്ങളുള്ള സ്ത്രീകള്‍ക്ക് വെള്ള പവിഴം ധരിക്കുന്നത് വളരെ ഗുണം ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. 

ഉപരത്‌നങ്ങള്‍
മറ്റ് രത്‌നങ്ങളെ അപേക്ഷിച്ച് പൊതുവേ വില കുറഞ്ഞവയാണ് പവിഴം. അതുകൊണ്ട് തന്നെ പവിഴത്തിന്റെ ഉപരത്‌നങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. കോര്‍ണിലിയം, റെഡ് ജാസ്പര്‍ , ബ്‌ളഡ്‌സ്റ്റോണ്‍ , ആംബര്‍ എന്നിവയാണ് പവിഴത്തിന്റെ ഉപരത്‌നങ്ങള്‍. അവ നമ്മുടെ മാര്‍ക്കറ്റില്‍ അത്ര സുലഭവുമല്ല. 

ഏത് രത്നമാണ് ധരിക്കേണ്ടത്

ഏത് രത്നമാണ് ധരിക്കേണ്ടത് 

ഏത് രത്നമാണ് ധരിക്കേണ്ടത് എന്നത് സാധാരണക്കാര്‍ക്കിടയില്‍ സ്വഭാവികമായ സംശയമാണ്. ചില ആളുകള്‍ ജനിച്ച നക്ഷത്രത്തിന്‍റെ രത്നം ധരിക്കാന്‍ ഉപദ്ദേശിക്കുന്നു. ചിലര്‍ ഏത് ദശയിലൂടെയാണ് വ്യക്തി കടന്നുപോകുന്നത് ആ ദശാനാഥന്‍റെ രത്നം ധരിക്കാന്‍ ഉദ്ദേശിക്കുന്നു. ചിലര്‍ എല്ലാ രത്നങ്ങളും ചേര്‍ത്ത് നവരത്നം ധരിക്കുന്നു. മറ്റു ചിലരാകട്ടെ ജാതകം പരിശോധിച്ച് രത്നം ഉപദേശിക്കുന്നു. ഇതിലേതാണ് നാം പിന്‍തുടരേണ്ടത് ?

ഒരു ജാതകത്തില്‍ ഏത് ഗ്രഹത്തിന് ശക്തിപ്പെടുത്തണമെന്ന് വിശകലനം വഴി ശക്തിപ്പെടുത്തേണ്ട ഗ്രഹം ഏതെന്നു മനസ്സിലാക്കാം. ആ ഗ്രഹം ഒരു കാരണവശാലും ലഗനാധിപന്‍റെ ശത്രുവാകരുത്. മറിച്ചു ചെയ്താല്‍ വീടിനകത്ത്‌ ശത്രുവിനായുധം നല്‍കുന്ന ഫലമായിരിക്കും ഉദാ : ഒരാളുടെ രത്നം ചിങ്ങമാണെങ്കില്‍ ശനി ഈ വ്യക്തിയുടെ ശത്രു ഭാവധിപന്‍ ആണ്. ശനി ലഗ്നാധിപനായ സൂര്യന്‍റെ ശത്രുവാണ്. ആയതിനാല്‍ ശനിയുടെ രത്നം ചിങ്ങ ലഗ്നക്കാരന്‍ ധരിച്ചാല്‍ പ്രതികൂല ഫലമേ ഉണ്ടാവു. മാണിക്യം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

യത് പിണ്ഡേ തദ് ബ്രഹ്മാണ്ഡേ 

ബ്രഹ്മാണ്ഡത്തിന്‍റെ നേര്‍മാതൃകയാണ് പിണ്ഡാണ്ഡം. ഒരു വ്യക്തിയുടെ ജനന സമയത്ത് പ്രപഞ്ചത്തിലെ നിര്‍ണ്ണായക ഗ്രഹങ്ങളുടെ സ്ഥാനം ആ വ്യക്തിയുടെ ജാതകമായി മാറുന്നു. 

പൂര്‍വ്വ ജന്മാര്‍ജ്ജിതം കര്‍മ്മം
ശുഭം വാ യതിവാ ശുഭം 
തസ്യ പക്തിം ഗ്രഹാസര്‍വ്വേ 
സൂചേയന്തീഹ ജന്മനി .

പൂര്‍വ്വ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ഗ്രഹസ്ഥിതിയില്‍ ഓരോ വ്യക്തിയും ജനിക്കുന്നു. ഈ ഗ്രഹസ്ഥിതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ആ വ്യക്തിയുടെ ജീവിതം കൊണ്ടു സാധിക്കും. മെഡിറ്റെഷന്‍, യോഗ, ഔഷധം, മന്ത്രങ്ങള്‍, ഭക്ഷണം, ജീവിത ശൈലി, രത്നധാരണം ഇതെല്ലാം വ്യക്തിയെ നല്ലതായി നിലനിര്‍ത്തുന്നതിന് പ്രയോജനം ചെയ്യും. ഭാരതീയ ജ്യോതിഷത്തിന്‍റെ കുലഗുരുവായിരുന്ന ശ്രീ.ബി.വി. രാമന്‍ എല്ലായ്പ്പോഴും ലഗ്നാധിപന്‍റെ രത്നം മോതിരമായി ധരിക്കാനാണ് ഉപദേശിക്കുന്നത്. ഇത് ഒരു സുരക്ഷാകവചമായി മാറുമെന്നാണ് അദ്ദേഹത്തിന്‍റെ മതം, ലഗനാധിപനെ കൂടാതെ യോഗകാരകന്‍റെ രത്നം ഉപയോഗിക്കുന്നതും നല്ലതാണ്. ഇടവ ലഗ്നക്കാരന്‍റെ ലഗ്നാധിപനായ ശുക്രന്‍ മീനത്തില്‍ ഉച്ചനായി നില്‍ക്കുന്നുവെങ്കില്‍ ടിയാന് വീണ്ടും ലഗ്നാധിപന്‍റെ രത്നമായ വജ്രം ( അഥവാ ) നിര്‍ദ്ദേശിക്കുന്നതില്‍ അര്‍ത്ഥമില്ല. പകരം യോഗകാരകനായ ( ഒന്‍പതും പത്തും ഭാവാധിപന്‍ ) ശനിയുടെ രത്നമായ ഇന്ദ്രനീലം ധരിച്ചാല്‍ പ്രയോജനം കിട്ടും. 

രത്നക്കല്ലുകള്‍ സാധാരണ കല്ലുകളേക്കാള്‍ കട്ടിയുള്ളവയാണ്. കൂടുതല്‍ പ്രകാശമുള്ളതും ഭംഗിയുള്ളതുമാണ്. ആ രത്നത്തിന്‍റെ നിറമുള്ള കിരണങ്ങളാണ് ഓരോ രത്നവും സൃഷ്ടിക്കുക. ഒരു ഗ്രഹത്തിനു പറഞ്ഞിരിക്കുന്ന രത്നം ആഗ്രഹത്തിന്‍റെ രശ്മികളെ സ്വാംശീകരിച്ച് ശരീരത്തിലെത്തിക്കുന്നു. വിഷ്ണുവിന്റെ ശരീരത്തില്‍ "സഹാരവക്ഷസ്ഥല കൌസ്തുഭശ്രിയാം" എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും കൌസ്തുഭമണി വിഷ്ണു ധരിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ രത്നധാരണം ഉണ്ടായിരുന്നു എന്നും മനസ്സിലാക്കാം. രത്നധാരണം ഇപ്പോള്‍ പ്രചാരം കൂടി വരുന്ന ഒന്നാണ്. രത്നം വളരെ വില പിടിച്ചതാകയാലും പരിശുദ്ധമാകണമെന്നില്ലാത്തതിനാലും, ശുദ്ധമായ രത്നം ശരിയായ ഗ്രഹനില പരിശോധന നടത്തി കണ്ടെത്തി ധരിച്ചാല്‍ തീര്‍ച്ചയായും ഫലം ചെയ്യും. രത്നം മാത്രം ധരിച്ചാല്‍ പോര. നേരത്തെ പറഞ്ഞത് പോലെ ഒരു ജീവിത ശൈലിയും ഭഗവദ്‌ഗീതയില്‍ പറഞ്ഞിരിക്കുന്നത് പോലെ എല്ലാ കര്‍മ്മങ്ങളും ഭഗവാനില്‍ അര്‍പ്പിച്ച് ധര്‍മ്മത്തില്‍ അടിയുറച്ചു കര്‍മ്മം ചെയ്യുക എന്നതുമാണ് ജീവിത വിജയ മന്ത്രം. 

ദശാനാഥന്‍റെ രത്നം ധരിച്ചാല്‍ ചില ദോഷങ്ങളുണ്ട്. ദശാനാഥന്‍ ലഗ്നാധിപന്റെ ശത്രുവായാല്‍ ആ രത്നം ദോഷം ചെയ്യും ചുരുക്കത്തില്‍ ഗ്രഹനിലയും സ്ഫുടവും ഭാവവും എല്ലാം പഠിച്ച ശേഷം നിഷ്ക്കര്‍ഷിക്കുന്ന രത്നം ധരിക്കുന്നതാണ് ഉത്തമം. 

ഓരോ ലഗ്നത്തിനും പറഞ്ഞിരിക്കുന്ന രത്നങ്ങള്‍ താഴെപ്പറയുന്നു. 
ക്രമ നമ്പര്‍ലഗ്നംരത്നം
1മേടംചെമ്പവിഴം (Red Coral)
2ഇടവംവജ്രം (Diamond)
3മിഥുനംമരതകം(Emerald)
4കര്‍ക്കിടകംമുത്ത് (Pearl)
5ചിങ്ങംമാണിക്യം (Ruby)
6കന്നിമരതകം (Emerald)
7തുലാംവജ്രം(diamond)
8വൃശ്ചികംചെമ്പവിഴം(red coral)
9ധനുപുഷ്യരാഗം (yellow Saphire)
10മകരംഇന്ദ്രനീലം (blue Saphire)
11കുംഭംഇന്ദ്രനീലം (blue Saphire)
12മീനംപുഷ്യരാഗം (yellow Saphire)

വിദഗ്ധനായ ഒരു ജ്യോത്സ്യന്റെ (ജ്യോതിഷത്തെ കുറിച്ച് നല്ല അറിവുള്ള ആള്‍) ഉപദ്ദേശപ്രകാരം മാത്രമേ രത്നധാരണം നടത്താവൂ.

രത്‌നങ്ങളും ജ്യോതിഷവും

രത്‌നങ്ങളും ജ്യോതിഷവും

ലോകത്തില്‍ എവിടെയും രത്‌നങ്ങളുണ്ട്. നമ്മുടെ ഭാരതവും രതനക്കല്ലുകള്‍ കോണ്ട് സമ്പന്നമാണ്. ഭാരതത്തില്‍ കേരളം, കര്‍ണാടക, ഒറീസ്സ, മദ്ധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാം രത്‌നശേഖരങ്ങളുണ്ട്.

ഇവയെല്ലാം പണ്ടുകാലം മുതലേ മഹത്തരമായ പലതിനും ഉപയോഗിച്ചിരുന്നു. ഔഷധ രൂപത്തിലും (ഭസ്മം), ധാരണത്തിനും, ഐശ്വര്യത്തിനും, സമ്പത്ത് വര്‍ദ്ധനയ്ക്കുമെല്ലാം രത്‌നകല്ലുകള്‍ ധാരാളമായി പുരാണകാലം മുതലേ ഉപയോഗിച്ചിരുന്നു. രത്‌ന ശാസ്ത്രം രത്‌നങ്ങളെ കുറിച്ചുള്ള പഠനമാണ്. വരാഹമിഹിരാചാര്യര്‍ എന്ന ജ്യോതിശാസ്ത്ര പണ്ഡിതന്‍ രത്‌ന ദീപിക എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. എത്രയോ പഴക്കമുള്ള ഈ പുസ്തകം രത്‌നത്തെപ്പറ്റിയുള്ള അറിവും ഉപയോഗവും വളരെ പണ്ടേ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നു.

രത്‌നങ്ങള്‍ പല പേരിലും നിറത്തിലും ലഭ്യമാണ്. നാച്യുറലും ആര്‍ട്ടിഫിഷലും ഇക്കൂട്ടത്തിലുണ്ട്. ഇവ തമ്മില്‍ വേര്‍തിരിച്ചറിയുക പ്രയാസമാണ്. രത്‌നങ്ങളെ പറ്റി പ്രത്യേക പഠനം നടത്തിയിട്ടുള്ള ജമോളജിസ്റ്റിനു പോലും രത്‌നങ്ങള്‍ നാച്യുറല്‍ എന്നുപറയുവാന്‍ ചിലപ്പോള്‍ പറ്റിയെന്നു വരില്ല. അവരുടെ ലബോറട്ടറിയില്‍ പരിശോധിച്ചല്ലാതെ. 

വിലകൂടിയതും ഗുണമേറിയതുമായി ഒന്‍പതു രത്‌നങ്ങളാനുള്ളത്. ഇവ നവ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ഇവയെ പ്രഷ്യസ് സ്‌റ്റോണ്‍സ് അഥവാ നവരത്‌നങ്ങള്‍ എന്ന് പറയുന്നു. ഇവയാണ് Ruby (മാണിക്ക്യം), Pearl (മുത്ത്), Red corel(ചുവന്ന പവിഴം), Emarald (മരതകം), Yellow sapphire(മഞ്ഞ പുഷ്യരാഗം), Diamond (വജ്രം), Blue sapphire(നീല പുഷ്യരാഗം ഇന്ദ്രനീലം) Gomeda (ഗോമേതകം), cat eye(വൈഡൂര്യം), എന്നിവ. ഇതില്‍ മുത്തും പവിഴവും സമുദ്രത്തില്‍ നിന്ന് ലഭിക്കുന്നു. ബാക്കിയുള്ളവ ഖനനം ചെയ്‌തെടുക്കുന്നു. 

നവരത്‌നങ്ങള്‍ എപ്പോഴും എല്ലാവര്‍ക്കും ധരിക്കുവാന്‍ പറ്റുന്നതല്ല. നാച്യുറലായ രത്‌നങ്ങള്‍ വളരെയധികം ഗുണവിശേഷങ്ങള്‍ പ്രധാനം ചെയ്യുന്നതും ഒപ്പം ദോഷങ്ങള്‍ ഉള്ളതുമാണ്. അതിനാല്‍ അവനവന്‍ യോജിച്ചതുമാത്രമേ ധരിക്കാവൂ എന്നര്‍ത്ഥം. ഗ്രഹങ്ങള്‍ വഴി മനുഷ്യനിലേല്‍ക്കുന്ന കോസ്മിക് രശ്മികളുടെ ദൂഷ്യത്തെ (ിലഴമശേ്‌ല ്ശയൃമശേീി)െ കുറച്ച് സന്തുലനാവസ്ഥ നില നിര്‍ത്തുവാന്‍ അതുവഴി ഗ്രഹദോഷം കുറയ്ക്കുവാന്‍ രത്‌നങ്ങള്‍ സഹായിക്കുന്നു. രത്‌നങ്ങളില്‍ നിന്ന് ലഭിക്കുന്ന പോസിറ്റീവ് വൈബ്രേഷന്‍സ് ഗ്രഹദോഷങ്ങളെ ഇല്ലാതാക്കി മനുഷ്യന് നന്മയുണ്ടാക്കുന്നു.

ഏറ്റവും ഫലപ്രദം രത്‌നങ്ങള്‍ മോതിരങ്ങളാക്കി ധരിക്കുന്നതാണ്. ഒരു നിശ്ചിത അളവിലെങ്കിലും രത്‌നം ധരിച്ചാലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ഇവ ധരിക്കുക നിമിത്തം വിദ്യാഗുണം, കര്‍മ്മ ഗുണം, സാമ്പത്തിക ഉന്നതി, ദു:സ്വഭാവങ്ങളില്‍ നിന്ന് മോചനം, സന്താന ഭാഗ്യം, രോഗം ഭേദമാകല്‍ മന്ത്ര സിദ്ധി എന്നിവ സിദ്ധിക്കും. അഭീഷ്ടങ്ങള്‍ നടക്കുവാനും അനുകൂല ബന്ധങ്ങള്‍ക്കും വിവാഹ തടസ്സം നീങ്ങുവാനും രത്‌നം ധരിക്കാം. സര്‍വൈശ്വര്യത്തിനും ദശാകാല ദോക്ഷപരിഹാരമായും രത്‌നം ധരിച്ചാല്‍ തടസ്സങ്ങള്‍ മാറി ഉദ്ദിഷ്ടഫല പ്രാപ്തി ഉണ്ടാകും. കൃത്യമായ അളവിലും മന്ത്രസാധനയോടും കൂടി രത്‌നം ധരിച്ചാല്‍ അത് വഴി ലഭിക്കുന്ന ഗുണങ്ങള്‍ അത്ഭുതാവഹമായിരിക്കും. പക്ഷെ ഓരോരുത്തരും അവരുടെ കൃത്യമായ ജനന സമയവും ഗ്രഹനിലകളും പരിശോധിച്ച ശേഷം രത്‌നം ധരിക്കുക. ജനന സമയം അനുസരിച്ച് രത്‌നം ധരിച്ചാല്‍ പൂര്‍ണ്ണഫലം ലഭിക്കും. അതറിയില്ലാത്തവര്‍ ജനന തീയതിയോ, രാശിയോ, നക്ഷത്രമോ നോക്കി ധരിക്കുക. എന്നാല്‍ അങ്ങിനെ ധരിക്കുമ്പോള്‍ 4050/ ഗുണമേ ലഭിക്കൂ എന്നും ഓര്‍ക്കുക. ചിലപ്പോള്‍ അതും ദോക്ഷമായെന്നു വരാം. പ്രത്യേകിച്ചും ശുക്രന്റെയും ശനിയുടെയും രത്‌നങ്ങള്‍ ധരിക്കുമ്പോള്‍.

രത്‌നശാസ്ത്ര പ്രകാരം എണ്‍പത്തിതിലധികം കല്ലുകള്‍, നവരത്‌നങ്ങളും ഉപരത്‌നങ്ങളും മറ്റുമായി ഉണ്ട്. നവരത്‌നങ്ങളോടൊപ്പം തന്നെ ഗുണപ്രദവും എന്നാല്‍ അത്രത്തോളം വിലയില്ലാത്തതുമാണ് ഉപരത്‌നങ്ങള്‍ അഥവാ സബ്ടിട്യൂട്‌സ്. അവ സാധാരണകാര്‍ക്കും വാങ്ങി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവയെല്ലാം സ്വാഭാവിക രത്‌നങ്ങളാണെന്ന് ഉറപ്പു വരുത്തണം. സ്വാഭാവിക രത്‌നങ്ങള്‍ക്ക് പൊതുവേ തിളക്കം കുറവാണ് ഭംഗിയുള്ള ക്രിസ്റ്റലുകളും പ്ലാസ്റ്റിക് കല്ലുകളും ഇന്ന് മാര്‍ക്കറ്റിലുണ്ട്. അവ കണ്ടാല്‍ രത്‌നങ്ങളാണന്നേ തോന്നൂ. എന്നാല്‍ അണിയുന്നവന് ഒരു ഗുണവും കിട്ടില്ലെന്ന് മാത്രം. രോഗങ്ങള്‍ വരാതിരിക്കുവാനും ഉള്ളവയെ കുറച്ചുകൊണ്ട് വരുവാനും രത്‌നങ്ങള്‍ സഹായിക്കുന്നു. അവനവനു യോജിക്കുന്ന രത്‌നങ്ങള്‍ ധരിക്കുന്നതിലൂടെ ലഭിക്കുന്ന മാജിക്കല്‍ പവ്വര്‍ അത്ഭുതാവഹമാണ്. ശാരീരികവും മാനസ്സികവുമായ നെഗറ്റീവുകളെ ഇല്ലാതാക്കി സ്വസ്ത ജീവിതത്തിന് രത്‌നങ്ങള്‍ എങ്ങിനെ ഉപകരിക്കുന്നു എന്ന് നോക്കാം. ഗ്രഹദോക്ഷങ്ങള്‍ തീര്‍ക്കുക മാത്രമല്ല അതുവഴിയുണ്ടാകുന്ന അസുഖങ്ങള്‍ക്കും രത്‌നങ്ങള്‍ ഔഷധമായി ഉപയോഗിക്കാം. 

മാണിക്ക്യം (Ruby)

മാണിക്ക്യം (Ruby)

ഈ രത്‌നം സൂര്യഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്നു. സൂര്യനില്‍ നിന്നുണ്ടാകുന്ന vibrations ഫലപ്രദമായ ചികിത്സയാണ് മാണിക്യ രത്‌ന ധാരണം. ഇത് ചുവപ്പ്, റോസ്, മഞ്ഞ, ആകാശനീല, വയലറ്റും ചുവപ്പും ചേര്‍ന്ന നിറം (ഏകദേശം കറുപ്പ്) എന്നീ നിറങ്ങളില്‍ ലഭിക്കുന്നു.

ജാതകവശാല്‍ ചിങ്ങലഗ്‌നത്തില്‍ ജനിച്ചവരും ചിങ്ങം രാശി നാല്, ഒന്‍പത്, പത്ത് ഭാവമായിവരുന്നവര്‍ക്കും ധരിച്ചാല്‍ പൂര്‍ണ്ണ ഫലം കിട്ടും. മകം, പൂരം, ഉത്രം1/4 നക്ഷത്രക്കാര്‍ക്കും മാണിക്ക്യം ധരിക്കാവുന്നതാണ്. ചന്ദ്രന് ബലമുണ്ടായിരിക്കുകയും സൂര്യന്‍ അഷ്ടമാധിപന്‍ ആകാതിരിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും പൂര്‍ണ്ണഫലം ലഭിക്കുന്നതാണ്. ദു:സ്ഥാനാധിപനാണ് സൂര്യനെങ്കില്‍ റൂബി ധരിക്കരുത്. അങ്ങനെയുള്ള അവരുടെ ഭാഗ്യ രത്‌നം ധരിക്കുക. സൂര്യന്‍ സുസ്ഥാനാധിപത്യം ഉണ്ടാകുകയും മോശം സ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്താല്‍ അവര്‍ക്ക് സാമ്പത്തികബുദ്ധിമുട്ട്, സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍, ആത്മവിശ്വാസകുറവ്, ഉദ്യോഗത്തില്‍ ശോഭിക്കായ്ക, അസുഖങ്ങള്‍ എന്നിവയുണ്ടാകാം. ഇവയ്ക്കു പ്രതിവിധിയായി റൂബി ധരിച്ചാല്‍ മതി. ബുദ്ധി, അറിവ്, പ്രശസ്തി ഇവയെല്ലാം തരുവാനുള്ള കഴിവ് മാണിക്ക്യക്കല്ലിനുണ്ട്.

കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം സൂര്യനുണ്ട്. അതിനാല്‍ ഈ നക്ഷത്രക്കാര്‍ക്കും റൂബി ധരിക്കാവുന്നതാണ്. പക്ഷെ മുന്‍പ് പറഞ്ഞതുപോലെ മാരകാധിപത്യമോ ദു:സ്ഥാനാധിപത്യമോ ഉണ്ടാകരുത്. അങ്ങനെ വന്നാല്‍ ഗുണത്തെക്കാള്‍ ഏറെ ദോക്ഷം ഉണ്ടായെന്നിരിക്കും. ഇവര്‍ എട്ടാം തീയതി ജനിച്ചവരായാല്‍ കഴിവതും റൂബി ധരിക്കാതിരിക്കുക. (8, 17, 26)

ജനന തീയതി പ്രകാരവും റൂബി ധരിക്കാം 1, 10, 19, 28, തീയതികളില്‍ ജനിച്ചവര്‍ക്ക് റൂബി ധരിക്കാം. പേരിന്റെ അക്ഷരങ്ങള്‍ തമ്മില്‍ കൂട്ടുമ്പോള്‍ മുന്‍പ് പറഞ്ഞ നമ്പരുകള്‍ വന്നാലും ഓഗസ്റ്റ് 15നും സെപ്റ്റംബര്‍15 നും ഇടക്ക് ( Leo - Simha) ജനിച്ചവര്‍ക്കും റൂബി ധരിക്കാവുന്നതാണ്.

റൂബി 2 ക്യാരറ്റ് മുതല്‍ 5 ക്യാരറ്റ് വരെയുള്ള കല്ലുകള്‍ ധരിക്കാം. കൂടുതല്‍ വലിപ്പമുള്ള കല്ലുകള്‍ ഇഷ്ടമല്ലാത്തവര്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കുക. പക്ഷെ സൂര്യന് തീരെ ബലക്കുറവുണ്ടായാല്‍ (നീച ക്ഷേത്രത്തിലോ ശത്രു ക്ഷേത്രത്തിലോ സ്ഥിതി വന്നാലും അംശകസ്ഥിതി വന്നാലും) തൂക്ക കൂടുതലുള്ള കല്ല് തന്നെ ധരിക്കെണ്ടാതാണ്.

ഹസ്തരേഖാശാസ്ത്രം പ്രകാരം സൂര്യമണ്ഡലം മോതിരവിരലിനു താഴെയാണ്. അതിനാല്‍ റൂബി ധരിക്കേണ്ടത് മോതിരവിരലില്‍ തന്നെയാവണം. ഇവ ധരിക്കുന്നതിനും സമയമുണ്ട്. സൂര്യദിനമായ ഞായറാഴ്ച ഉദയം മുതല്‍ ഒരു മണികൂര്‍ സൂര്യനാണ് ആ സമയത്തിന്റെ അധിപന്‍. അതിനാല്‍ ആ ഒരു മണിക്കൂറിനുള്ളില്‍ മോതിരം ധരിക്കുക.

സൂര്യന്‍ ചെമ്പിന്റെയും സ്വര്‍ണത്തിന്റെയും കാരകത്വമുണ്ട് അതിനാല്‍ ഇതില്‍ ഏതെങ്കിലും ലോഹം മോതിരത്തില്‍ ഉപയോഗിക്കുക. മോതിരം അണിയുമ്പോള്‍ ശരീരത്തില്‍ കല്ല് സ്പര്‍ശിക്കുന്ന രീതിയില്‍ വേണം പണിയുവാന്‍. അതുപോലെ തന്നെ മോതിരം പൂജിച്ചതിനു ശേഷം ധരിക്കുന്നതും നല്ലതുതന്നെ. ദോഷ ഫലങ്ങള്‍ മാറുവാന്‍ അല്ലെങ്കില്‍ കുറയുവാനാണല്ലോ നാം രത്‌നം ധരിക്കുന്നത്. അപ്പോള്‍ സൂര്യഗ്രഹത്തെയും സൂര്യന്റെ കാരകദേവതയെയും സ്മരിക്കുന്നതും ഭജിക്കുന്നതും പൂര്‍ണ്ണഫല പ്രാപ്തിക്ക് എളുപ്പമാകും. ശിവ പഞ്ചാക്ഷരി 108 ഉം സൂര്യ സ്‌തോത്രവും 8 മുതല്‍ 108 വരെ തവണ ദിവസവും ജപിക്കുക.

സൂര്യസ്‌തോത്രം 
ജപാ കുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം 
തമോരിം സര്‍വ്വപാപഹ്നം പ്രണതോസ്മി ദിവാകരം. 

അല്ലെങ്കില്‍ 

അശ്വധ്വജായ വിദമഹേ 
പാശഹസ്തായ ധീമഹി 
തന്നോ സൂര്യ പ്രചോദയാത് 
എന്ന സൂര്യ ഗായത്രി ഇവ രണ്ടുമോ ജപിക്കാം. 

മോതിരത്തിന്റെ കല്ലിനടിയില്‍ അഴുക്കടിയാതെ സൂക്ഷിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കുളിക്കുമ്പോഴും മോതിരം അഴിച്ചു വയ്ക്കുന്നത് നന്നായിരിക്കും. ഭക്ഷണാവശിഷ്ടവും, എണ്ണ, സോപ്പ് മുതലായവയും കല്ലില്‍ പറ്റിപ്പിടിക്കാതിരിക്കാനാണിത്. മാണിക്യം ചില അസുഖങ്ങള്‍ ഇല്ലാതാക്കും. റൂബി ധരിച്ചാല്‍ സൂര്യ താപം ഏല്‍ക്കില്ല. വിളര്‍ച്ച, ക്ഷീണം, പനി, നീര്‍ദോക്ഷം ഇവ സുഖമാകും. ഹൃദയ രോഗങ്ങള്‍ ഉണ്ടാവില്ല. ഹൃദ്രോഗികള്‍ റൂബി ധരിക്കുക രോഗശമനമുണ്ടാകും. Blood circulation നിയന്ത്രിക്കും. ദഹനക്രിയ ശരിയായി നടക്കും.

ബിസിനസ്സ് സംബന്ധമായ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സിനിമയുമായി ബന്ധപ്പെട്ടവര്‍, സര്‍ക്കാര്‍ ജോലിക്കാര്‍ (സൂര്യന് ബലമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കും) എന്നിവരെല്ലാം മാണിക്ക്യം ഭാഗ്യ രത്‌നമായി ഉപയോഗിച്ചാല്‍ തന്റെ കര്‍മ്മങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. 

മനകാരകനായ ചന്ദ്രന്റെ രത്‌നം - ചന്ദ്രകാന്തക്കല്ല്

മനകാരകനായ ചന്ദ്രന്റെ രത്‌നം - ചന്ദ്രകാന്തക്കല്ല് 

കൊല്ലവര്‍ഷത്തിന്റെ ആരംഭം മുതലേ ചന്ദ്രകാന്തം അഥവാ മൂണ്‍സ്റ്റോണ്‍ റോമില്‍ ഉപയോഗിച്ചിരുന്നതായി രേഖകളില്‍കാണുന്നു. ഇന്‍ഡ്യയിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ചന്ദ്രകാന്തം ഉപയോഗിച്ചിരുന്നു. വളരെ പരിശുദ്ധിയുള്ള ഈ രത്‌നത്തിന്റെ മറ്റൊരു പേര് സ്വപ്നക്കല്ല് എന്നാണ്. ഇത് ധരിച്ചാല്‍ രാത്രിയിലും കാഴ്ച ലഭിക്കുമെന്ന വിശ്വാസവും പണ്ടുണ്ടായിരുന്നു. നല്ല ഭര്‍ത്താവിനെ ലഭിക്കാനും ഇഷ്ടസന്താന ഭാഗ്യമുണ്ടാവാനും വേണ്ടി അറേബ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ ചന്ദ്രകാന്തക്കല്ല് സ്വന്തം വസ്ത്രങ്ങളില്‍ തുന്നി ചേര്‍ത്ത് ധരിച്ചിരുന്നു. 

പാലുപോലെ വെളുത്ത നിര്‍മ്മലത തോന്നിക്കുന്ന ചന്ദ്രകാന്തം (മൂണ്‍സ്റ്റോണ്‍) രത്‌നം ഓര്‍ത്തോക്‌ളാസ് എന്ന ധാതു വിഭാഗത്തില്‍പെടുന്നവയാണ്. പൊട്ടാസിയം അലുമിനിയം എന്നിവയുടെ സിലിക്കേററ് ആണ് ഇതിലടങ്ങിയിട്ടുള്ള ധാതുക്കള്‍. ഇതില്‍ മഴവില്ല്പോലെ ചലിക്കുന്ന രേഖ കാണാന്‍ കഴിയും. കൂടാതെ സുതാര്യമായ വെള്ള കല്ലില്‍ നേര്‍ത്ത നീല നിറത്തിലുള്ള ചെറിയ പ്രകാശവും കാണാന്‍ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനെ മുത്തിന്റെ ഉപരത്‌നം എന്നു പറയേണ്ട കാര്യമില്ല. ഇത് ചന്ദ്രന്റെ പ്രധാന രത്‌നം തന്നെയാണ്. മുത്തിന് പറഞ്ഞിട്ടുള്ള എല്ലാ ഗുണങ്ങളും ഭൂമിയില്‍നിന്നും ലഭിക്കുന്ന ഈ വിശിഷ്ട രത്‌നത്തിന് പ്രദാനം ചെയ്യാന്‍ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തിലെ പൊട്ടാസിയത്തിന്റെ കുറവ് കൊണ്ടുണ്ടാകുന്ന ക്ഷീണം മാറ്റാനും ആരോഗ്യം പ്രദാനം ചെയ്യാനും കൂടാതെ ആത്മീയതയ്ക്കും ഇത് വളരെ നന്നാണ്. 1969ല്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയതിന്റെ ഓര്‍മ്മക്കായി അമേരിക്കയിലെ ഫ്‌ളോറിഡ എന്ന സ്റ്റേറ്റ് മൂണ്‍സ്റ്റോണിനെ അവരുടെ ഒഫിഷ്യല്‍ രത്‌നമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇത് തണുത്ത പ്രകൃതമുള്ള കല്ലാണ്. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ (ബാലാരിഷ്ടത) നിയന്ത്രിക്കാന്‍ ഈ രത്‌നത്തിന് കഴിവുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ജാതകം നക്ഷത്രം എന്നിവ നോക്കാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ചന്ത്രകാന്തം വെള്ളിയില്‍തീര്‍ത്ത ലോക്കാറ്റായി ധരിക്കാവുന്നതാണ്. കൂടാതെ തലവേദന, ചൂട് കുരുക്കള്‍, പരുക്കള്‍, പിത്തം, അലര്‍ജി, സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അസുഖങ്ങളെയും ചന്ദകാന്തത്തിന് നിയന്ത്രിക്കാന്‍ കഴിയും. 

ജ്യോതിഷത്തില്‍മനസ്സിന്റെ കാരകന്‍ ചന്ദ്രനാണ്. അതിനാല്‍ചന്ദ്രകാന്തം ധരിച്ചാല്‍ മനസുഖം, സമാധാനം, ആത്മീയം, ഭാഗ്യം, ആത്മവിശ്വാസം, പ്രേമവിജയം, സുഖകരമായ പ്രസവം, ലൈഗീകസുഖം, നല്ല ദാമ്പത്യജീവിതം എന്നിവ ലഭിക്കുന്നതാണ്. മറ്റുള്ളവരെ സമാധാനിപ്പിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രത്യകിച്ചും ഡോക്ടേര്‍സ്, നഴ്‌സ്, കസ്റ്റമര്‍ കെയര്‍ വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍, ഹൂമന്‍ റിസോര്‍സ്, ആയമാര്‍, പൊതുപ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ക്ക് മനസ്സ് വിശാലമായാലേ തൊഴിലില്‍ വിജയിക്കാന്‍ കഴിയുകയുള്ള. അനുകമ്പ, സ്‌നേഹം എന്നിവ ആവശ്യമാണ്. അവര്‍ക്ക് തൊഴില്‍ ഭംഗിയായി ചെയ്യാനും അതില്‍ സന്തോഷം ലഭിക്കുവാനും ഈ രത്‌നം വളരെ നന്ന്. 

കിഴക്കന്‍ യൂറോപ്പ്, റഷ്യ, മദ്ധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ചന്ദ്രകാന്തം രത്‌നത്തെ പ്രേമത്തിന്റെ രത്‌നമായി കരുതുന്നു. ഈ കല്ല് കൈവശം സൂക്ഷിച്ചാല്‍ പുതിയ സ്‌നേഹിതരെ അഥവാ പ്രണയിനിയെ ലഭിക്കുമെന്നു വിശ്വസിക്കുന്നു. അത് ചന്ദ്രകാന്തത്തിന്റെ ആകര്‍ഷണ ശക്തിയെ കാണിക്കുന്നു. കൂടാതെ പ്രകൃതിയുടെ കല്ലായും ഇതിനെ കരുതിപ്പോരുന്നു. പൂന്തോട്ടങ്ങളില്‍ന. മണവും, പുഷ്ടിയുമുള്ള പൂക്കള്‍ വിരിയിക്കുന്നതിന് ചെടിയുടെ മുകളില്‍ഈ കല്ല് കെട്ടിതൂക്കിയിടുന്ന പതിവും അവിടങ്ങളിലുണ്ട്. 

വെള്ളിയാണ് ഇതിന്റെ ലോഹം. അതിനാല്‍ ശുഭഫലപ്രാപ്തിക്കായി വെള്ളയില്‍ ലോക്കറ്റായോ, മോതിരമായോ ധരിക്കാവുന്നതാണ്. കുട്ടികള്‍ക്ക് കുറഞ്ഞത് മൂന്ന് കാരറ്റെങ്കിലും തൂക്കമുള്ളതും വലിയവര്‍ക്ക് നാല് കാരറ്റ് തൂക്കമുള്ളതുമായ രത്‌നം ധരിക്കുവാന്‍ ശ്രദ്ധിക്കണം. 

കമ്പോളത്തില്‍സുലഭമായി ലഭിക്കുന്നതിനാല്‍ വില വളരെ കുറവുമാണ്. അതുകൊണ്ട് സാധാരണക്കാര്‍ക്ക് വലിയ തൂക്കമുള്ള കല്ല് തന്നെ ധരിക്കാനും കഴിയും. ഇതിനും ഇന്ന് മാര്‍ക്കറ്റില്‍ ഡ്യൂപ്‌ളിക്കേറ്റ് ഇറങ്ങിയിട്ടുണ്ട്. അതിനാല്‍ കഴിയുന്നതും ലാബില്‍ ടെസ്റ്റ് ചെയ്ത കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും. ചന്ദ്രകാന്തത്തിന്റെ കാഠിന്യം കുറവായതിനാല്‍ അതില്‍ കൊത്തുപണികള്‍ ചെയ്ത കല്ലുകളും ഇന്ന് ലഭ്യമാണ്. ബ്രസീല്‍, ഇന്‍ഡ്യ, മഡഗാസ്‌ക്കര്‍, അമേരിക്ക, മ്യാന്‍മര്‍, ശ്രീ ലങ്ക എന്നിവടങ്ങളിലെ ഖനികളില്‍ ഇവ സുലഭമായി ലഭിക്കുന്നു

വൈഡൂര്യം ( cat's eye )



വൈഡൂര്യം ( cat's eye )


നഷ്ട ധനം തിരിച്ചു കിട്ടാന്‍ പണ്ടുകാലത്ത് രാജാക്കന്മാരുടെ കൈവശവും, ക്ഷേത്രങ്ങളിലും ധാരാളം രത്‌ന ശേഖരമുണ്ടായിരുന്നു. സ്വര്‍ണ്ണത്തേപ്പോലെ തന്നെ അതിലേറെ വിലപിടിപ്പുള്ളതാണ് രത്‌നം. രാജ്യത്തിന്റെ സാമ്പത്തിക ശേഖരത്തില്‍ മുതല്‍ കൂട്ടാണ് രത്‌നങ്ങള്‍. സമ്പന്നരുടെ സ്വത്തായിരുന്നു അവ. ഇന്നിപ്പോള്‍ രത്‌നങ്ങളെന്ന് പറഞ്ഞ് സാധാരണ കല്ലുകളും, ക്രിസ്റ്റലുകളും വാങ്ങി ധാരാളം പേര്‍ വഞ്ചിതരാകുന്നു.

രത്‌നങ്ങള്‍ വെറുതെ ധരിക്കുവാന്‍ പറ്റിയവയല്ല. അവയ്ക്ക് ഗുണവും ദോഷവുമുണ്ട് ഇന്ദ്ര നീലവും വജ്രവുമൊക്കെ ധരിച്ച് വലിയ കഷ്ടങ്ങള്‍ സംഭവിച്ചവരുണ്ട്. ഇന്ദ്രനീലം ധരിച്ച് കുടുംബത്തിലും തനിക്കും ബുദ്ധിമുട്ട് ഉണ്ടായതിനാല്‍ അതൂരി പുഴയില്‍ ഒഴുക്കി കളഞ്ഞതായി ഒരു അനുഭവസ്ഥ എന്നോട് പറഞ്ഞിട്ടുണ്ട്.

പാശ്ചാത്യ രീതിയില്‍ സൂര്യ രാശിയെ അടിസ്ഥാനമാക്കിയും, പൗരസ്ത്യ രീതിയില്‍ ലഗ്‌ന രാശിയെ അടിസ്ഥാനമാക്കിയും രത്‌നം നിര്‍ദ്ദേശിക്കാറുണ്ട്. ഏതു രീതിയയാലും പരസ്പരം വൈരുദ്ധ്യമുണ്ടാകാത്ത രീതിയില്‍ രത്‌നങ്ങള്‍ ധരിച്ചാല്‍ ആയുരാരോഗ്യത്തിനും സൗഭാഗ്യത്തിനും ഉത്തമമാണ്. കൂടാതെ ജന്മരാശി, ജന്മ നക്ഷത്രം, ജനനതീയതി ഇവയൊക്കെ ആസ്പദമാക്കിയും ചിലര്‍ രത്‌ന നിര്‍ണ്ണയം നടത്താറുണ്ട്.

അശ്വതി, മകം, മൂലം എന്നീ നക്ഷത്രത്തില്‍ ജനിച്ചവര്‍ കേതു ദശയിലാണ് ജനിക്കുന്നത് അതായത് ഈ നക്ഷത്രങ്ങളുടെ അധിപന്‍ കേതുവാണ്. അതുകൊണ്ട് മാത്രം ഇവര്‍ വൈഡൂര്യം ധരിക്കാന്‍ യോഗ്യരായെന്നു വരില്ല. കേതു നില്‍ക്കുന്ന രാശിയോഗങ്ങള്‍ നോക്കി മാത്രമേ ഇക്കാര്യങ്ങള്‍ നിശ്ചയിക്കുവാന്‍ കഴിയൂ. ജാതകന്റെ 8, 12 രാശിഭാവങ്ങളില്‍ കേതു നിന്നാല്‍ വൈഡൂര്യം ധരിക്കാതിരിക്കുക. കേതുവിന് ക്ഷേത്രമില്ലാത്തതിനാല്‍ മറ്റു രത്‌നങ്ങളെപ്പോലെ തിരഞ്ഞെടുക്കുവാന്‍ ബുദ്ധിമുട്ടാകും.

വളരെ ശ്രേഷ്ടമായ രത്‌നമാണിത്. ദുഷ്ട ശക്തികളില്‍ നിന്ന് പൈശാശിക ബാധാ ശക്തികളില്‍ നിന്നുണ്ടാകുന്ന നെഗറ്റീവ് ഊര്‍ജത്തെ നശിപ്പിക്കുവാനുള്ള കഴിവ് ഇതിനുണ്ടെന്ന് പറയുന്നു. ഇത് ധരിച്ചാല്‍ ദാരിദ്ര്യം ഇല്ലാതാകും. അസുഖങ്ങള്‍ മാറും, ശത്രു ജയം സാധ്യമാകും മനസ്സിന് ഊര്‍ജ്ജസ്വലതയുണ്ടാകും, മറ്റുള്ളവരെ ആഘര്‍ഷിക്കുവാന്‍ കഴിയും, പേര്, പ്രശസ്തി, ധനം എന്നിവ നേടാനാകും. തന്നിലെ മുന്‌കോപത്തെ ഇല്ലാതാക്കും, കുട്ടികള്‍ക്ക് ഉയര്‍ച്ചയുണ്ടാകും, മക്കളില്ലാത്തവര്‍ വൈഡൂര്യം ധരിച്ചാല്‍ പുത്ര ലാഭം പ്രതീക്ഷിക്കാം, അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും, ത്വക്ക് രോഗങ്ങള്‍, മുഖക്കുരു മുതല്ലായവ സുഖപ്പെടും, cat's eye ധരിക്കുന്നവര്‍ക്ക് ചര്‍ദ്ദി, പനി എന്നിവയുണ്ടാകില്ല.

Advocates, Cine directors and producers, Film actors, Journalist തുടങ്ങിയവര്‍ ധരിച്ചാല്‍ അവരുടെ മേഖലയില്‍ ഉയര്‍ച്ചയുണ്ടാകും. അതുപോലെ തന്നെ മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരും ജോലിയില്‍ ഉയര്‍ച്ചക്കായി cats eye ധരിക്കാവുന്നതാണ്.

എങ്ങനെയുള്ളവര്‍ ഈ രത്‌നം ധരിക്കാം ? 

ഒരു വിദഗ്ദ്ധ ജ്യോതിഷിയുടെ അഭിപ്രായമനുസരിച്ചേ ഇവ ധരിക്കാവൂ. നക്ഷത്രാടിസ്ഥാനാമാക്കി രാഹുവിന്റെയും കേതുവിന്റെയും രത്‌നം ധരിക്കുന്നത്‌ കൊണ്ട് ശരിക്കുള്ള ഫല പ്രാപ്തി കിട്ടിലെന്നു മാത്രമല്ല ദോഷങ്ങള്‍ക്കും കാരണമാകാം. കേതുവിന് ശുഭ ദൃഷ്ടിയുണ്ടെങ്കില്‍ വൈഡൂര്യം ധരിക്കാം, 3, 6, 11 ഭാവങ്ങളിലോ നില്‍ക്കുന്ന കേതുവിന്റെ ദാശാകാലത്തും ധരിക്കാം, എന്തായാലും ജാതകം വിശദമായി നോക്കിയതിനുശേഷം മാത്രം ധരിക്കാം. 4, 13, 28, 9, 18, 27 എന്നീ തീയയതികളില്‍ ജനിച്ചവര്‍ cat's eye ധരിക്കരുത്. 7, 16, 25 തീയതികളില്‍ ജനിച്ചവര്‍ ധരിച്ചാല്‍ ആരോഗ്യം, ധനം, വിജയം എന്നിവയുണ്ടാകും, കേതു ഗ്രഹത്തെ പ്രീതിപ്പെടുത്തിയാല്‍ ഒരു രക്ഷാവലയംപ്പോലെ നമ്മെ കാത്തു കൊള്ളും, 'കുജവത് കേതു' എന്നതിനാല്‍ വിഘ്‌നേശ്വരാനുഗ്രഹവും കുജ പ്രീതിയും ഉണ്ടാകും, വിവാഹം നടത്തിത്തരും, ആഗ്രഹങ്ങള്‍ പെട്ടെന്ന് സഫലീകൃതമാകും, നഷ്ടപ്പെട്ട മന:സാനിദ്ധ്യം തിരിച്ചു കിട്ടും. 

രത്‌നം ധരിക്കുമ്പോള്‍ 2 carat എങ്കിലും ധരിക്കണം, സ്വര്‍ണ്ണത്തിലൊ വെള്ളിയിലോ ധരിക്കാം. പഞ്ചലോഹത്തിലും ധരിക്കാവുന്നതാണ്. ആദ്യമായി ധരിക്കുമ്പോള്‍ ചൊവ്വാഴ്ച്ച രാവിലെ 7 മണിക്കുള്ളില്‍ ( അതായത് സുര്യോദയം മുതല്‍ 1 മണിക്കൂറിനുള്ളില്‍ ചൊവ്വയുടെ കാല ഹോരയില്‍ ) ധരിക്കുക, വലതോ ഇടതോ കൈയ്യില്‍ മോതിര വിരലില്‍ ധരിക്കാം. ജാതക വശാല്‍ രണ്ടിലോ നാലിലോ ഭാവങ്ങളില്‍ കേതു നില്‍ക്കുകയും പഠിക്കുവാന്‍ മോശമായും ഉള്ള കുട്ടികള്‍ക്ക് വൈഡൂര്യം ധരിക്കുന്നത് കൊള്ളാം. പഠിത്തത്തില്‍ ശ്രദ്ധയുണ്ടാകും, പക്ഷെ ജ്യോതിഷിയുടെ നിര്‍ദ്ദേശാനുസരണം മാത്രം ധരിക്കുക.

വൈഡൂര്യത്തിന്റെ ഉപകരണങ്ങളാണ് hawk eye, tiger eye മുതലായവ cats eye, beryl എന്നും അറിയപ്പെടുന്നു. cat eye തണുത്ത വെള്ളത്തില്‍ ഇട്ട് വച്ച് പിറ്റേ ദിവസം ആ ജലം കുടിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും 

ആദ്യമായി മോതിരം കൈയ്യില്‍ ധരിച്ച് കേതു മന്ത്രം ജപിക്കുക കേതുവിനും കേതു സ്ഥാനാധിപനും വഴിപാടുകള്‍ നടത്തുക 

കേതു മന്ത്രം 

'അശ്വധ്വജായ വിദ്മഹേ 
ശൂല ഹസ്തായ ധീമഹി 
തന്നോ കേതു പ്രജോതയാത്' : 
ഓം കേതവേ നമ;'

'പലാശ പുഷ്പ സങ്കാശം 
താരക ഗ്രഹ മസ്തകം 
രൌദ്രം രൌദ്രാത്മകം ഘോരം 
തം കേതും പ്രണമാമ്യകം'