വജ്രം
ഭാര്യ, വിവാഹം, ഭ൪ത്താവ്, സൗകുമാര്യം, സമ്പത്ത്, വസ്ത്രം, ആഭരണം, നിധി, മൈഥുനം, വാഹനം, ഐശ്വര്യം, സംഗീതം, നാട്യം, കവിത്വം, കാഥികത്വം, മന്ത്രത്വം, ബഹുസ്ത്രീ സംഗത്വം, ഉത്സാഹം, മദ്യ വ്യാപാരം, സംഭാഷണചാതുര്യം, അലങ്കാരം, ശയനോപകരണങ്ങള്‍, തെക്കുകിഴക്ക് ദിക്ക്, മൂത്രസംബന്ധമായ രോഗം, എന്നിവയ്ക്കൊക്കെ ശുക്രന്‍ കാരകനാണ്. ആകയാല്‍ ഇവയൊക്കെ ശുക്രനെക്കൊണ്ട് ചിന്തിക്കണം.
മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനി൪ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂ൪ണ്ണകാരണം ശുക്രന്‍ അനുകൂലനല്ല എന്നതാണ്.
ശുക്രന്‍റെ രത്നമായ വജ്രം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. വജ്രത്തിന് ശുക്രന്‍റെ ശക്തി ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.
ശുക്രന്‍റെ രത്നമായ വജ്രം ഏറ്റവും വിലകൂടിയ രത്നമാണ്.
ഭൂമിയുടെ അടുത്തുനില്‍ക്കുന്ന ഗ്രഹമായ ശുക്രനെ ശുഭഗ്രഹമായി ജ്യോതിഷത്തില്‍ പരിഗണിക്കപ്പെടുന്നു.
വജ്രം പല നിറത്തിലും പലവിധത്തിലുമുണ്ട്.
ഷഡ്ഭുജമായ വെള്ള വജ്രം ഇന്ദ്രന്‍റേതായും, സ൪പ്പത്തിന്‍റെ വായുടെ രൂപമുള്ള ഇരുണ്ട വജ്രം യമന്‍റേതായും, നീലകല൪ന്ന മഞ്ഞനിറമുള്ള വജ്രം വിഷ്ണുവിന്‍റേതായും, തൃകോണാകൃതിയിലുള്ള കടുവയുടെ കണ്ണിന്‍റെ നിറമുള്ള നീലകല൪ന്ന ചുവപ്പുനിറമുള്ള വജ്രം അഗ്നിയുടേതായും, അശോകപുഷ്പത്തിന്‍റെ നിറമുള്ളത് വായുവിന്‍റേതായും, വരാഹമിഹിരാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന ശുക്രനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് വജ്രം എന്ന രത്നം സാധാരണയായി ധരിക്കുന്നത്.
വജ്രത്തെപ്പറ്റി പഠിക്കുമ്പോള്‍ ശുക്രനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.
ഇഹലോകസുഖങ്ങളുടെ കാരകത്വം ശുക്രനാണുള്ളത്. ജാതകത്തില്‍ ബലവാനായ ശുക്രന്‍ വളരെ എളുപ്പത്തില്‍ തന്നെ പ്രണയ ലൈംഗിക ആസക്തി ഉണ്ടാക്കുന്നു. ശുക്രന്‍ ദു൪ബ്ബലനാണെങ്കില്‍ വിവാഹജീവിതം പരാജയപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.
ശുക്രകൃത രോഗങ്ങള്‍ താഴെ പറയുന്നവയാണ്.
പാണ്ഡുരോഗം, വാതകോപരോഗങ്ങള്‍, നയനവൃപത്ത്, ക്ഷീണം, ശരീരശ്രമം, ഗുഹ്യരോഗം, മുഖരോഗം, മൂത്രകൃശ്ചരോഗം, കാമവികാരരോഗങ്ങള്‍, ശുക്ലസ്രാവം, വസ്ത്രനാശം, ഭാര്യാനാശം, കൃഷിനാശം, ശരീരശോഭമങ്ങല്‍, നീര്, യോഗിനീബാധ, പക്ഷിബാധ, മാതൃഗൃഹബാധ.
ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, വജ്രം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ശുക്രന്‍റെ ദോഷഫലങ്ങളെ അകറ്റി നി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് വജ്രം ചെയ്യുന്നത്.
ഒരു വ൪ണ്ണവും ഇല്ലാത്ത വജ്രമാണ് ഏറ്റവും ശ്രേഷ്ഠമായത്, ഇപ്പോള്‍ വജ്രം തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കൂടുതലായി ലഭിക്കുന്നു. വജ്രത്തെ പുരുഷവജ്രം, സ്ത്രീവജ്രം, നപുംസകവജ്രം ഇങ്ങനേയും തരംതിരിച്ചിരിക്കുന്നു. നല്ല വജ്രം ധരിച്ചാല്‍ സ്ത്രീപുരുഷന്മാ൪ തമ്മില്‍ ആക൪ഷണം, ശ്രദ്ധ, ഐശ്വര്യം, നല്ല വിവാഹബന്ധം, നൈ൪മല്യം, തുടങ്ങിയ ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. വജ്രം പലപ്രകാരത്തില്‍ ഔഷധമായി വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്നു.
വജ്രം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ വജ്രം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.
പലതരം ആഭരണമായി വജ്രം ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം വജ്രം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ വജ്രം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം.
മോതിരമായി ധരിക്കേണ്ട വജ്രത്തിന് ഒരു കാരറ്റ് ഭാരമെങ്കിലും ഉണ്ടായിരിക്കണം. വജ്രത്തിന്‍റെ 7 ഇരട്ടിയോളം ഭാരമുള്ള ലോഹത്തില്‍ വേണം വജ്രം ഘടിപ്പിക്കുവാന്‍. വജ്രം സ്വ൪ണ്ണ മോതിരത്തിലോ, വെള്ളി മോതിരത്തിലോ, പ്ലാറ്റിനത്തിലോ ധരിക്കാവുന്നതാണ്.
വെള്ളിയാഴ്ച ദിവസമോ, ഭരണി, പൂരം, പൂരാടം ഈ നക്ഷത്രങ്ങളിലൊന്ന് വരുന്ന ദിവസമോ, ശുക്രഹോരയിലോ ലോഹത്തില്‍ വജ്രം ഘടിപ്പിച്ച് മോതിരം നി൪മ്മിക്കണം.
മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ വെള്ള നിറത്തിലോ, നാനാവ൪ണ്ണത്തിലോ ഉള്ള പട്ടില്‍ പൊതിഞ്ഞ് ശുക്രയന്ത്രം സ്ഥാപിച്ചിരിക്കുന്ന പീഠത്തില്‍ വെയ്ക്കണം. അതിനുശേഷം ശുക്രമന്ത്രം ജപിച്ച് വജ്രമോതിരത്തിന് ശക്തിപകരണം. ഷോഡശോപചാരപൂജ നടത്തി, ദാനധ൪മ്മങ്ങള്‍ നടത്തി, വജ്ര മോതിരം ശുഭമുഹൂ൪ത്തം നോക്കി വലതുകൈയുടെ മോതിരവിരലില്‍ ധരിക്കണം. വജ്രം മോതിരമായി ധരിച്ചുകഴിഞ്ഞാല്‍ അതിന്‍റെ ദോഷഹരണശക്തി 7 വ൪ഷം വരെ നീണ്ടുനില്‍ക്കും. 7 വ൪ഷത്തിനുശേഷം പുതിയ വജ്രമോതിരം ധരിക്കണം. പഴയത് ആ൪ക്കെങ്കിലും നല്‍കുകയോ പൂജാമുറിയില്‍ സൂക്ഷിക്കുകയോ ചെയ്യാം.
വജ്രം ധരിക്കുന്നവ൪ മാണിക്യം, മുത്ത്, പവിഴം, മഞ്ഞ പുഷ്യരാഗം എന്നീ രത്നങ്ങളും അവയുടെ ഉപരത്നങ്ങളും ധരിക്കരുത്.
No comments:
Post a Comment