പവിഴം
ചുവന്ന നിറമുള്ള ഗ്രഹമായ ചൊവ്വയുടെ രത്നമാണ് പവിഴം. ഇതിന് ചൊവ്വാ ഗ്രഹം മൂലമുണ്ടാകുന്ന ദോഷഫലങ്ങളെ അകറ്റിനിര്‍ത്തുന്നതിനും ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുവാനും ശേഷിയുണ്ട്. പവിഴം സാധാരണയായി നാല് തരത്തില്‍ കാണുന്നു.
1. കടും ചുവപ്പ്,
2. കുങ്കുമ ചുവപ്പ്,
3. കായത്തിന്‍റെ ചുവപ്പ്,
4. കാവിച്ചുവപ്പ്.
2. കുങ്കുമ ചുവപ്പ്,
3. കായത്തിന്‍റെ ചുവപ്പ്,
4. കാവിച്ചുവപ്പ്.
ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ചൊവ്വയെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് പവിഴ രത്നം സാധാരണയായി ധരിക്കുന്നത്. പവിഴത്തെപ്പറ്റി പഠിക്കുമ്പോള്‍ ചൊവ്വയെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.
പാപഗ്രഹമായി പരിഗണിക്കപ്പെടുന്ന ചൊവ്വ ഭൂമിയോട് അടുത്തു നില്‍ക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ്.
നിര്‍വികാരത, ഓജസ്സ്, ഭൂമി, പട്ടാളം, പോലീസ്, ധൈര്യം, ആപത്ത്, ക്രൂരത, യുദ്ധം, അഗ്നി, കൊലപാതകം, വൈധവ്യം, മംഗല്യം, വ്യഭിചാരം, കള്ളന്‍, ശത്രു, രക്തംപോക്ക്, ചൊറി, വ്രണം, വസൂരി മുതലായ രോഗങ്ങള്‍, കനകം, ശസ്ത്രക്രിയാദി പ്രവര്‍ത്തികള്‍, വ്യവഹാരം.
മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂര്‍ണ്ണകാരണം ചൊവ്വാ അനുകൂലനല്ല എന്നതാണ്. ചൊവ്വായുടെ രത്നമായ പവിഴം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. പവിഴത്തിന് ചൊവ്വായുടെ ശക്തി, ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.
ദാഹം, രക്തകോപം, പിത്തജ്വരം, അഗ്നിദാഹം, വിഷം, ആയുധങ്ങളെക്കൊണ്ട് മുറിവ്, കുഷ്ഠം, നേത്രരോഗം, ഗുല്‍മം, അപസ്മാരം, മജ്ജാരോഗം, പാരുഷ്യം, ചൊറി, ചിരങ്ങുകള്‍, മുറിവ്, രാക്ഷസഗ്രഹബാധ, ഗന്ധര്‍വ്വബാധ, ഘോരഗ്രഹബാധ, ശിരസ്സിനുമുകളില്‍ വരുന്ന രോഗങ്ങള്‍, തടിച്ച ജനനേന്ദ്രിയം, അഗ്നിഭയം, സന്ധിവേദന, വ്രണം, മുഴകള്‍.
മേല്‍പറഞ്ഞ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും പവിഴം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ചൊവ്വായുടെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് പവിഴം ചെയ്യുന്നത്.
നല്ല പവിഴം, വൈധവ്യത്തെ തടയുക, ദുഃസ്വപ്‌നങ്ങള്‍ കാണാതിരിക്കുക, ശത്രുക്കളെ ജയിക്കുക, ആരോഗ്യവാനാകുക തുടങ്ങിയ ഗുണഫലങ്ങള്‍ പൊതുവായി നല്‍കുന്നു.
കൃത്രിമമായ പവിഴം വളരെയേറെ ദോഷഫലങ്ങള്‍ ചെയ്യുന്നു. അപകടം ക്ഷണിച്ചുവരുത്തുക, കലഹം ഉണ്ടാക്കുക തുടങ്ങിയ ദോഷഫലങ്ങള്‍ പ്രകടമാകുവാന്‍ സാദ്ധ്യതയുണ്ട്. ചൊവ്വാ എന്ന ആഗ്നേയ ഗ്രഹം പാപഗ്രഹമായതുകൊണ്ട് യഥാര്‍ത്ഥ പവിഴം മാത്രം ധരിക്കുക.
പവിഴത്തിന് നിറം നഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ ആ രത്നം പിന്നീടുപയോഗിക്കുന്നത് നല്ലതല്ല. പവിഴം വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഭാരതീയ വൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു.
പവിഴം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ പവിഴം ധരിക്കാവു. രത്നങ്ങള്‍ക്കു പൊതുവെ ക്ഷിപ്രഫലദാന ശേഷിയുണ്ട്.
പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്നു അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു. എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്താം.
ചൊവ്വാഴ്ച ദിവസമോ, മകയിരം, ചിത്തിര, അവിട്ടം, നാളുകളിലോ കുജഹോരയിലോ പവിഴം ചെമ്പുകലര്‍ന്നസ്വര്‍ണ്ണമോതിരത്തില്‍ ഘടിപ്പിക്കുക. പവിഴ രത്നത്തിന് 5 കാരറ്റിനു മുകളില്‍ ഭാരമുണ്ടായിരിക്കണം.
മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ ചുവന്ന നിറമുള്ള പട്ടില്‍ പൊതിഞ്ഞ് കുജയന്ത്രത്തിന് മുമ്പില്‍ വെച്ച് ജപിച്ച് ശക്തി വരുത്തിയ ശേഷം, ഷോഡശോപചാര പൂജ നടത്തി മോതിരത്തെ ഏതെങ്കിലും ചൊവ്വാഴ്ച രാവിലെ ഇടതുകൈയുടെ നടുവിരലില്‍ അണിയിക്കണം. ഇങ്ങനെ വിധിപൂര്‍വ്വം ധരിക്കുന്ന രത്നങ്ങള്‍ ശുഭ ഫലങ്ങള്‍ വേഗത്തില്‍ ചെയ്യുന്നു. ഈ മോതിരത്തിന്‍റെ ദോഷഹരണ കാലാവധി 3 വര്‍ഷം 3 മാസം വരെയുണ്ട്. അതിനുശേഷം പുതിയ പവിഴം ധരിക്കണം. പഴയ പവിഴം അപ്പോള്‍ മറ്റാര്‍ക്കെങ്കിലും നല്‍കുകയോ, പൂജാമുറിയില്‍ സൂക്ഷിച്ചു വെയ്ക്കുകയോ ചെയ്യാം.
പവിഴം ധരിക്കുന്നവര്‍ മരതകം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങള്‍ പവിഴത്തോടൊപ്പം ധരിക്കരുത്.
No comments:
Post a Comment