Sunday, 11 February 2018

നാഡിജ്യോതിഷവുമായി ബന്ധപെട്ട്‌ പ്രധാനമായി,

ആചാര്യ ജി ശിവനാഡി എന്നാൽ എന്താണ് തമിഴ് നാട്ടിൽ പ്രസിദ്ധമായ ഒരു ജോതിഷം ആണോ . ഹരി ഓം
ഹരി ഓം. വളരെ നല്ല ചോദ്യം. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണിത്‌. നാഡീജ്യോതിഷത്തിന്റെ ഭാഗമാണു ശിവനാഡി ജ്യോതിഷം. നാഡിജ്യോതിഷവുമായി ബന്ധപെട്ട്‌ പ്രധാനമായി, 7 നാഡികളാണു ശാസ്ത്രങ്ങളിൽ കാണുന്നത്‌.
വസിഷ്ഠനാഡി , ശിവനാഡി , കാകുഭുസുണ്ടർനാഡി, ചന്ദ്രനാഡി , ഭ്രിഗുനാഡി, ശുകർനാഡി,ഗുരുനാഡി, സ്കന്ദർനാഡി, സപ്തർഷിനാഡി, തുടങ്ങിയവയാണ് പ്രമുഖനാഡി ഗ്രന്ഥങ്ങൾ.തമിഴ്നാടാണ് നാഡിജ്യോതിഷത്തിനു പ്രസിദ്ധിനേടിയ ദേശം. പ്രത്യേകിച്ച്‌ തഞ്ചാവൂർ മേഖല.
ഏകദേശം അഞ്ചു നാഴിക ദൈർഘ്യം ഉള്ള ഒരു രാശിയെ 300 ആയിവിഭജിക്കുന്നതിലോന്നിനെയാണ് ഒരു നാഡി എന്നു പറയുന്നത്. ഒരു നാഡി ഏകദേശം 24 സെക്കന്റ്‌ വരും. ഓരോ നാഡിക്കും പ്രത്യേകം പേരുകളുണ്ട്. അറുപതു നാഴികയുള്ള ഒരു ദിവസത്തെ ഓരോ നാഡിയിലും ജനിക്കുകയോ ജനിക്കാൻ ഇടയുള്ളതോ ആയ ആളുകളെ പറ്റി മുൻകൂടി തയാറാക്കിയ ജാതകങ്ങളും അനുഭവങ്ങളുമാണ് നാഡി ജ്യോതിഷങ്ങളിൽ.
ഏതു നാഡിയിലാണ് ഒരാൾ ജനിച്ചത്‌ എന്ന് ജനന സമയം കൊണ്ട് കൃത്യമായി കണക്കാക്കാൻ പറ്റും. ഇങ്ങനെയുള്ള പ്രത്യേക നാഡിയിൽ ജനിച്ച വ്യക്തിയുടെ പൂർവജന്മ ഫലവും ഇഹ ജന്മഫലവും ഭാവിജന്മഫലവും പാപകർമങ്ങലും അവയുടെ ശാന്തികർമങ്ങളും നാഡിഗ്രന്ഥങ്ങളിൽ കുറിച്ച് വച്ചിട്ടുണ്ട്. ഇവ തമിഴ് - സംസ്കൃത പദ്യങ്ങളിലാണ് എഴുതി വച്ചിട്ടുള്ളത്. ഭാഷയുടെ ചില സാങ്കേതിക വശങ്ങൾ സ്വായത്തമാകിയെങ്കിൽ മാത്രമേ പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഈ നാഡി ഗ്രന്ഥം വായിച്ചു അനുഭവപ്പെടുത്താൻ പറ്റു.
അതുകൊണ്ടായിരിക്കാം തമിഴ്‌നാട്ടിൽ മാത്രം നാഡീജ്യോതിഷം പ്രസിദ്ധിയാർജ്ജിച്ചത്‌. നാഡീ ജ്യോതിഷത്തിൽ നല്ല ജ്ഞാനമുള്ളവർ പ്രവചിക്കുന്ന ഫലങ്ങൾ ഏകദേശം ശരിതന്നെയായിരിക്കും. എന്നാലും പൂർവ്വജന്മ, അടുത്ത ജന്മം തുടങ്ങിയ കാര്യങ്ങളെ പറ്റി പറയുമ്പോൾ അവിശ്വസനീയതും, സ്വീകാര്യത കുറവും ഉണ്ടായേക്കാം.

No comments:

Post a Comment